Caritas hospital

കോഴിക്കോട് മുന്‍ മേയര്‍ ടി.പി ദാസന്‍ അന്തരിച്ചു

കോഴിക്കോട് മുന്‍ മേയര്‍ ടി.പി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയറും മുതിര്‍ന്ന സിപിഎം നേതാവുമായിരന്ന ടിപി ദാസന്‍ അന്തരിച്ചു. വര്‍ഷങ്ങളോളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ. 1991-95 കാലയളവില്‍ കോഴിക്കോട് മേയറായിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുലര്‍ച്ചയോടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

എസ്.എസ്.എല്‍.സി.ക്കുശേഷം കായികാധ്യാപക ഡിപ്ലോമ നേടി. തുടര്‍ന്ന്, തളി ഗവ യുപി സ്‌കൂള്‍ അധ്യാപകനായി. രണ്ടുവര്‍ഷം മാത്രമേ അധ്യാപകനായി സേവനമനുഷ്ഠിച്ചുള്ളൂ. സര്‍വീസില്‍നിന്ന് പുറത്തായശേഷം സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1985 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി.

കോര്‍പ്പറേഷന്‍ മുന്‍ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടിവി ലളിതപ്രഭയാണ് ഭാര്യ. മക്കള്‍: മിലി (ആര്‍ക്കിടെക്ട്, യുഎല്‍സിസി.എസ്.), മിനി (എച്ച്ആര്‍. ഓഫീസര്‍, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുന്‍ (എന്‍ജിനിയര്‍ യു.കെ.). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര നിരൂപകന്‍), നീതു (യു.കെ.). സംസ്‌കാരം പിന്നീട്.

Former Kozhikode Mayor TP Dasan passes away

Share Email
Top