ഉല്ലാസം അലതല്ലി ഒരുമ പിക്‌നിക് 2026

ഉല്ലാസം അലതല്ലി ഒരുമ പിക്‌നിക് 2026

ജോസഫ് തോമസ് ഹ്യൂസ്റ്റണ്‍

മിസ്സോറി സിറ്റി : ഔര്‍ റിവര്‍സ്റ്റോണ്‍ യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ -ഒരുമയുടെ 2026 വര്‍ഷത്തെ പിക്‌നിക് ഇക്കഴിഞ്ഞ ശനിയാഴ്ച്ച, മെയ് 2 ന് മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ വെച്ച് അത്യുത്സാഹത്തോടെ നടത്തപ്പെട്ടു .ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു .

സെക്രട്ടറി റോബി ജേക്കബ് സ്വാഗതം നേര്‍ന്നു. പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡന്റ് ലൂണ വിക്ടര്‍ , ജോയിന്റ് സെക്രട്ടറി ലിസി , ട്രെഷറര്‍ അജി ജോസഫ് , ജോയിന്റ് ട്രെഷറര്‍ ജോസഫ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

പാട്ടും നൃത്തവും , വ്യത്യസ്തയിനം മത്സരങ്ങളുമായി അരങ്ങേറിയ പിക്‌നിക് പങ്കെടുത്തവരില്‍ ഉല്ലാസത്തിമിര്‍പ്പുളവാക്കി. തനതു കേരള തനിമയുള്ളതും , പാശ്ചാത്യ രുചി വൈവിധ്യങ്ങളും കോര്‍ത്തിണക്കിയുള്ള വിവിധയിനം ഭക്ഷണ വിഭവങ്ങള്‍ നാവില്‍ കൊതിയൂറുന്ന അനുഭവം ഉളവാക്കി .പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിധു അജയ് യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്‌ലാഷ് മോബ് ഡാന്‍സ് കാണികളില്‍ ആശ്ചര്യം ജനിപ്പിച്ചു.

മത്സര വിജയികള്‍ക്ക് പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . മുന്‍ ഒരുമ പ്രെസിഡന്റും ഫൊക്കാനയുടെ ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ വിനോയ് കുര്യന്‍ മത്സര വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു .


യൂത്തു ലീഡര്‍ഷിപ്പ് അംഗങ്ങളായ ഡാനിയേല്‍ ചക്കാലക്കല്‍ , ഹന്നാ പോള്‍ , ഷോണ്‍ തൈപ്പറമ്പില്‍, അലീന ജേക്കബ് , കരണ്‍ കണ്ണേരി, ധ്രുവ് വര്‍മ്മ , ദിയ അജയ് , ജിയ വിക്ടര്‍. പ്രസിഡന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജിന്‍സ് മാത്യു, അഡൈ്വസര്‍ ജോണ്‍ ബാബു , എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്നി ജോണ്‍ , മേരി ജേക്കബ് , ആന്‍സി കുര്യന്‍ , ജോണ്‍ ആന്റണി , എബ്രഹാം കുര്യന്‍ , മജേഷ് ജോണ്‍ ,സെബാസ്റ്റ്യന്‍ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാന്‍ , അനില്‍ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ എന്നിവര്‍ പിക്‌നിക് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Fun and Fun Picnic 2026

Share Email
Top