ജനീവ: സ്‌പെയിനിലെ കാനറി ദ്വീപുകള്‍കക് സമീപം നെതര്‍ലാന്‍ഡ് പതാകയുളള ആഡംബരക്കപ്പലിലെ യാത്രികര്‍ക്ക് ഹാര്‍ഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരായ കപ്പലിലെ രണ്ടു പേര്‍ക്ക് രോഗബാധിയില്ലെന്നു റിപ്പോര്‍ട്ട്. കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ ആരോഗ്യവാന്‍മാരാണെന്നും ഇവര്‍ക്ക് രോഗബാധിയില്ലെന്നും മാഡ്രിഡിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഹാന്റവൈറസ് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകള്‍ക്കിടയിലാണ് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 150 ഓളം പേരെ വഹിച്ചുകൊണ്ട് എംവി ഹോണ്ടിയസ് എന്ന കപ്പല്‍ സ്‌പെയിനില്‍ എത്തി.കപ്പല്‍ സ്‌പെയിനിലെ കാനറി ദ്വീപുകളുടെ തീരത്ത് നങ്കൂരമിട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
രണ്ട് ഇന്ത്യന്‍ പൗരന്മാരും കപ്പലില്‍ ജീവനക്കാരാണ്. മുന്‍കരുതല്‍ ആരോഗ്യ നടപടികളുടെ ഭാഗമായി അവരെ നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റിയതായും സ്പെയിനില്‍ ഇന്ത്യന് എംബസി വ്യക്തമാക്കി. സ്പാനിഷ് നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മോണിറ്ററിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ പങ്കിട്ട വിവരമനുസരിച്ച്, ഇന്ത്യന്‍ ക്രൂ അംഗങ്ങളെ നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റിയതാും ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ അവിടെ ക്വാറന്റൈന്‍ ചെയ്യും’ എന്നും കൂട്ടിച്ചേര്‍ത്തു.
കാനറി ദ്വീപുകള്‍ക്ക് സമീപം കപ്പല്‍ നങ്കൂരമിട്ടതിനുശേഷം ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും സ്ഥാപിച്ച പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് കപ്പലിലെ യാത്രക്കാര്‍ ഇറങ്ങിയതെന്ന് എംബസി അറിയിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സ്പാനിഷ് അധികൃതരുമായും ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായും ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാഡ്രിഡിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Hand virus outbreak on luxury cruise ship: Two Indian crew members report no infection















