വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹർഷിനയ്ക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹർഷിനയ്ക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് വർഷങ്ങളോളം ദുരിതമനുഭവിക്കുകയും നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്ത ഹർഷിനയ്ക്ക് ഒടുവിൽ സർക്കാരിന്റെ ഉറപ്പ്. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച സർക്കാർ, അവർക്ക് അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് വ്യക്തമാnu.

ചികിത്സാ പിഴവിന് ഇരയായ ഹർഷിന മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ എന്നിവരെ നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർണായക തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ജോലി നിയമന ഉത്തരവ് ഉടൻ തന്നെ ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

ജോലിക്ക് പുറമെ ഹർഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും അവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എം.എൽ.എയും ഉണ്ടായിരുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതിൽ പൂർണ്ണ തൃപ്തിയും സന്തോഷവുമുണ്ടെന്ന് ഹർഷിനയും സമരസമിതിയും വ്യക്തമാക്കി.

പശ്ചാത്തലം:

2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചുവർഷത്തോളം കടുത്ത വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവിച്ച അവർ, 2022 സെപ്റ്റംബറിൽ നടത്തിയ സ്കാനിംഗിലൂടെയാണ് വയറ്റിൽ 12 സെന്റീമീറ്റർ നീളമുള്ള ആർട്ടറി ഫോഴ്സെപ്സ് (കത്രിക) കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഹർഷിന, മുൻപ് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. നീണ്ട നാളത്തെ കഠിനമായ സമരങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഹർഷിനയ്ക്ക് അനുകൂലമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

Share Email
LATEST excelnclexrn
More Articles
Top