അതിശക്തമായ മഴയ്ക്ക സാധ്യത: ഒന്‍പതു ജില്ലകളില്‍ സുരക്ഷാ മുന്നറിയിപ്പ്

അതിശക്തമായ മഴയ്ക്ക സാധ്യത: ഒന്‍പതു ജില്ലകളില്‍ സുരക്ഷാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പല ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവലസ്ഥാ നിരീക്ഷണ കേന്ദ്ര പ്രവചനം. ഒന്‍പതു ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളുടെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത പ്രവചിച്ചു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിലെ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഉള്ള സ്ഥലങ്ങളിലെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന മുന്നറിയിപ്പും നല്കി.

Heavy rains possible: Safety alert in nine districts

Share Email
Top