കലര്‍പ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി ‘ഇന്ത്യാ ഗേറ്റ്’

കലര്‍പ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി ‘ഇന്ത്യാ ഗേറ്റ്’

സജി പുല്ലാട്

ഹൂസ്റ്റണ്‍: മിസോറി സിറ്റിയുടെ ഹൃദയഭാഗത്ത് (2040 FM 1092, Suite 100) ‘ഇന്ത്യാ ഗേറ്റ്’ (I G)ഗ്രോസേര്‍സ്, ബേക്കറി, റെസ്റ്റോറന്റ് എന്ന സ്ഥാപനം മലയാളികളുടെ ഭക്ഷണ ചാതുര്യത്തെ തൊട്ടറിഞ്ഞുകൊണ്ട് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

വൈവിധ്യമാര്‍ന്ന മധുര പലഹാരങ്ങള്‍, ഫ്രഷ് ജ്യൂസ്, ജീരകശാലാ ബിരിയാണി (വയനാടന്‍ കൈമ), ചിക്കന്‍ കൊത്തു പൊറോട്ട, ബീഫ് കൊത്തു പൊറോട്ട, കപ്പ ബിരിയാണി, മസാല ദോശ, ചട്ടിച്ചോറ്
എന്നിവയോടൊപ്പം മികച്ച ഗുണനിലവാരത്തില്‍ ഉച്ചഭക്ഷണവും ഈവനിംഗ് സ്‌നാക്ക് ബാറും അത്താഴസദ്യയും ഒരുക്കിയിട്ടുണ്ട്.

ഒരേസമയം വിവിധ ആഘോഷങ്ങള്‍ നടത്താവുന്ന വിധത്തില്‍ 60 പേര്‍ക്കും, 250ലധികം പേര്‍ക്കള്ള സീറ്റിംഗ് കപ്പാസിറ്റിയില്‍ പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന 12000 അടി വിസ്തീര്‍ണ്ണം ഉള്ള ആധുനിക രീതിയിലുള്ള വിശാലമായ പാര്‍ട്ടി ഹാള്‍,ഒപ്പം ഗ്രോസറി, ബേക്കറി, റസ്റ്റോറന്റ് തുടങ്ങി കേറ്ററിംഗ് സര്‍വീസും ഒരേ കുടക്കീഴില്‍ ലഭ്യമാണ്.


കാലത്തിനൊത്ത് രുചിയുടെ വകഭേദങ്ങളില്‍ മാറ്റം വരുത്തി സമൂഹത്തിന് ആത്മസംതൃപ്തിയേ കും വിധം ‘ലൈവ് കിച്ചന്‍’ ഐ ജിയുടെ പ്രത്യേകതയാണ്.

പുതിയ സ്വാദ്, പുതിയ അനുഭവം, പുതിയ ആഘോഷവുമായി വിഭവങ്ങളുടെ ഉത്സവത്തിന് തിരശ്ശീല ഉയരുന്നു. കുടുംബസമേതം എത്തൂ, മനസ്സുനിറയും രുചികള്‍ കാത്തിരിക്കുന്നു.

പാചക കലയില്‍ 25 വര്‍ഷത്തെ പരിചയസമ്പത്തുള്ള മുഖ്യ ഷെഫ് രാജേഷിനൊപ്പം പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പാചകക്കാര്‍ ഐ ജി കിച്ചണ്‍ നിയന്ത്രിക്കുന്നു. കൂടാതെ സമര്‍ത്ഥരായ ന്യൂജെന്‍ കുട്ടികള്‍ ഫുഡ് സര്‍വീസിന് നേതൃത്വം നല്‍കുന്നു.


‘ഗ്രാന്‍ഡ് ഓപ്പണിംങ്’ ഉടന്‍ പ്രതീക്ഷിക്കാവുന്ന ഇന്ത്യാ ഗേറ്റ് ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകണമെന്നും ഐ ജിയുടെ സാരഥികളായ രഞ്ജിത്ത്,ഷാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഓര്‍ഡറുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും346 355 TOIG(8644).


‘India Gate’ is a colorful presence of unadulterated flavors.

Share Email
Top