ഇന്ത്യ അമേരിക്കയുടെ വെറുമൊരു സുഹൃത്തല്ല; തന്ത്രപ്രധാന പങ്കാളി: മാര്‍ക്കോ റൂബിയോ

ഇന്ത്യ അമേരിക്കയുടെ വെറുമൊരു സുഹൃത്തല്ല; തന്ത്രപ്രധാന പങ്കാളി: മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയുടെ വെറഉമൊരു സുഹൃത്തല്ലെന്നും തന്ത്രപ്രധാന പങ്കാളിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ സെക്രട്ടറി മാര്‍ക്കോ റൂബിയോ. നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ആജ്തക്കിനു നല്കിയ അഭിമുഖത്തിലാണ് റൂബിയോ ഇത്തരത്തില്‍ പ്രതികരിച്ചത്. സുരക്ഷ, സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍, മറ്റ് പ്രധാന ആഗോള വെല്ലുവിളികള്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള വരാനിരിക്കുന്ന വ്യാപാര കരാര്‍, ക്വാഡ്, സമുദ്ര സുരക്ഷ, ഇറാന്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ചകളെമികച്ചതെന്നു റൂബിയോ വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോള്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുള്ള സാധ്യതയും റൂബിയോ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്നം ഇരു രാഷ്ട്ര തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കായുള്ള തീയതി തീരുമാനിക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും റൂബിയോ ഉറപ്പുനല്‍കി.

India is not just a friend of the US; it is a strategic partner: Marco Rubio

Share Email
Top