ആഗോള സാഹചര്യം ചർച്ച ചെയ്ത് ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച, വിവിധ മേഖലകളിൽ സഹകരിച്ച് നീങ്ങാൻ തീരുമാനം

ആഗോള സാഹചര്യം ചർച്ച ചെയ്ത് ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച, വിവിധ മേഖലകളിൽ സഹകരിച്ച് നീങ്ങാൻ തീരുമാനം

ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആഗോള വെല്ലുവിളികളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം സംയുക്തമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ നടപടികൾ വേഗത്തിലാക്കുമെന്നും ഭീകരവാദം, സുരക്ഷിത കപ്പൽ നീക്കം എന്നിവയ്ക്കൊപ്പം യുഎസ് വിസ നിയമങ്ങളിലെ മാറ്റത്തിലുള്ള ആശങ്ക അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ആഗോള വിഷയങ്ങളിൽ ഇടപെടാൻ കരുത്തുള്ള രാജ്യമാണ് ഇന്ത്യയെന്നും ഭീകരവാദം ഇരുരാജ്യങ്ങളും ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണെന്നും റൂബിയോ പ്രതികരിച്ചു. യുഎസിലെ കുടിയേറ്റ നിയമ പരിഷ്കാരങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും അനധികൃത കുടിയേറ്റം തടയാനാണ് ഇതെന്നും വ്യക്തമാക്കിയ റൂബിയോ, പുതിയ മാറ്റങ്ങൾ ഭാവിയിൽ ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകിയേക്കുമെന്നും കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top