ഇന്ത്യൻ എൻജിനീയേഴ്സ് അസോസി യേഷൻ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ ഏഴിന് ബെൻസിൽവില്ലിൽ

ഇന്ത്യൻ എൻജിനീയേഴ്സ് അസോസി യേഷൻ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ ഏഴിന് ബെൻസിൽവില്ലിൽ

ഷിക്കാഗോ: അമേരിക്കൻ അസോസി യേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (AAEIO) നാലാമത് ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ ഏഴിന് നടക്കും.  ബെൻസിൽവില്ലിലുള്ള വൈറ് പ്ലെയിൻസ് ഗോൾഫ് കോഴ് വെച്ചാണ് ടൂർണമെന്റ്  നടത്തുന്നത്.

 ടൂർണമെന്റിനെ തുടർന്നുളള ഡിന്നർ  വൈകുന്നേരം ആറിന് ഫ്രാങ്ക്ളിൻ പാർക്കി ലുള്ള മഹാരാജാ ഇന്ത്യൻ റെസ്റ്റോറന്റ് ആൻഡ് ബാങ്ക്വിറ്റിൽ വെച്ച് നടത്തപ്പെ ടുന്നതാണ്. ഏവരേയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എ.എ.ഇ. ഐ ഒ പ്രസിഡന്റും ജി.ഇ ഗ്ലോബൽ ഇൻസ്റ്റാൾ ഡയറക്‌ടറും യു.എസ് ടെക്ട്രോണിക്സിൻ്റെ പ്രസിഡന്റുമായ ഗ്ലാഡ്സൺ വർഗീസ്, പാൻ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുൽസാർ സിംഗ്, പി.എം.എ ഫ്രിക്ഷൻ പ്രോഡക്ടിന്റെ ചെയർ മാൻ ഡോ. പ്രമോദ് വോറ എന്നിവരാണ്.

ഈ ചാരിറ്റി ഗോൾഫ് ടൂർണമെന്റ്റിൽ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. നിർധനരായ എൻജി നീയറിംഗ് വിദ്യാർത്ഥികൾക്ക് നൽകു ന്നതാണ്

വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഡിന്നറിൽ വിവിധ കലാപരിപാടികളും ഗാനമേളയും  ടൂർണമെന്റ് വിജയിക ൾക്കുളള ക്യാഷ് പ്രൈസുകളും വിതരണം ചെയ്യും.

ഈ ഗോൾഫ് ടൂർണമെന്റിന് നേതൃത്വം നൽകുന്ന മറ്റ് എ.എ.ഇ.ഐ.ഭാരവാഹികൾ നാഗ് ജയ്സ്വാൾ, സുബ്ബു അയ്യർ, നിതിൻ മഹേശ്വരി, രജീന്ദർ സിംഗ്, മിതുൽ പട്ടേൽ, ഭൂപേന്ദർ സിംഗ്, വീരേന്ദർ കുമാർ എന്നിവരാണ്.

ഗോൾഫ് ടൂർണമെന്റിലോ, ഡിന്നറിലോ രജിസ്റ്റർ ചെയ്യാ ആപ്പ് ആഗ്രഹിക്കുന്നവർ www.aaeio.org  ൽ ബന്ധപ്പെടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: 847 648 3300, 708 744 2999.

Indian Engineers Association Charity Golf Tournament to be held in Benzville on June 7

Share Email
Top