അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജ വെര്‍ജീനിയയില്‍ കൊല്ലപ്പെട്ടു

അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജ വെര്‍ജീനിയയില്‍ കൊല്ലപ്പെട്ടു

വെര്‍ജീനിയ: അക്രമിയുടെ വെടിയേറ്റ് യുഎസിലെ വെര്‍ജീനിയയില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. വെര്‍ജീനിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചനടത്താനെത്തിയ അക്രമിയുടെ വെടിയേറ്റ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബിജാപ്പൂര്‍ സ്വദേശിനിയായ മേഘ്‌നാബെന്‍ പട്ടേല്‍ (45) ആണ് കൊല്ലപ്പെട്ടത്.

ഈ മാസം 23 നായിരുന്നു സംഭവം.അക്രമി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വെര്‍ജീനിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നു.ഭര്‍ത്താവ് ഉപേന്ദ്രഭായ് പട്ടേല്‍, മക്കള്‍: നക്ഷി ബെന്‍, സ്മിത്ത്.

Indian-origin man shot dead in Virginia

Share Email
Top