ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ കേരളാ ഇലെക്ഷന്‍ വിജയാഘോഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും മെയ് ഏഴിന്

ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ കേരളാ ഇലെക്ഷന്‍ വിജയാഘോഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും മെയ് ഏഴിന്

പെന്‍സില്‍വാനിയ: ഐഒസി (Indian Overseas Congress) പെന്‍സില്‍വാനിയ ചാപ്റ്റര്‍, കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേടിയ വിജയത്തിന്റെ ഭാഗമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.

മെയ് 7 വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് പമ്പാ കമ്മ്യൂണിറ്റി സെന്റ്ററില്‍ (9726 ആൗേെഹലീേി അ്‌ല, ജവശഹമറലഹുവശമ, ജഅ 19115) വച്ചാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

ഈ ചടങ്ങിനോടനുബന്ധിച്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാരവാഹികള്‍:
ചെയര്‍മാന്‍ സാബു സ്‌കറിയ, വൈസ് ചെയര്‍മാന്‍മാര്‍ ജോര്‍ജ് ഓലിക്കല്‍, ജീമോന്‍ ജോര്‍ജ്, പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയല്‍, വൈസ് പ്രസിഡന്റുമാര്‍ അലക്‌സ്‌തോമസ്, കൊച്ചുമോന്‍ വയലത്ത്, രാജന്‍ കുര്യന്‍, ജനറല്‍ സെക്രട്ടറി സുമോദ് ടി നെല്ലികാല, സെക്രട്ടറിമാര്‍ എല്‍ദോ വര്‍ഗീസ്, ഷാജി സാമുവല്‍, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ ഷാജി സുകുമാരന്‍, ഐ.ടി കോഓര്‍ഡിനേറ്റര്‍ സാജന്‍ വര്‍ഗീസ്, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ ജെയിംസ് പീറ്റര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ തോമസ്‌കുട്ടി വര്‍ഗീസ്, ഫെയ്ത്ത് എല്‍ദോ, മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍ ജോണ്‍ ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നേല്‍, വര്‍ഗീസ് ബേബി, ലോറന്‍സ് തോമസ്, ജൈസണ്‍ വര്‍ഗീസ്, റിജി ജോര്‍ജ്, ജോണ്‍ സാമുവല്‍, തോമസ് ചാണ്ടി, ജിജോമോന്‍ ജോസഫ്, ജോബി ജോണ്‍, കോരാ ചെറിയാന്‍, മാര്‍ഷല്‍ വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു, ഗീവര്‍ഗീസ് ജോണ്‍, സ്റ്റാന്‍ലി ജോര്‍ജ്, ബിമല്‍ ജോണ്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിജയാഘോഷത്തിലും ജനറല്‍ ബോഡി യോഗത്തിലും പങ്കെടുക്കണമെന്ന് ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത: സുമോദ് തോമസ് നെല്ലിക്കാല

IOC Pennsylvania Chapter Kerala Election Victory Celebration and Annual General Body Meeting on May 7th

Share Email
Top