ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC)പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി
സാബു സ്‌കറിയ, പ്രെസിഡന്റായിസുമോദ് തോമസ് നെല്ലിക്കാല,ജനറല്‍സെക്രെട്ടറിയായിനൈനാന്‍ മത്തായി,ട്രെഷറര്‍ആയി തോമസ്‌കുട്ടിവറുഗീസ്എന്നിവര്‍അടുത്ത രണ്ടു വര്‍ഷംസംഘടനയെനയിക്കും.
തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റിസെന്ററില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്പിന്നാലെ നടന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ കുര്യന്‍ രാജനും സാബു സ്‌കറിയയും നിയന്ത്രിച്ചപ്പോള്‍,
നടപടികള്‍ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി. വിവിധ ഇന്ത്യന്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകരും സമൂഹ നേതാക്കളും പങ്കെടുത്ത യോഗം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു.

ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സാബു സ്‌കറിയമലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, MAP ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം, 56 ഇന്റര്‍നാഷണല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, എം എ കോളേജ് കോതമംഗലം അലുമ്നിUSA പ്രസിഡന്റ് മുന്‍ MAP പ്രസിഡന്റ്എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐഒസി യുടെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു
അനുഭവ സമ്പത്തുള്ളവ്യക്തിയാണ്. സമൂഹ പ്രവര്‍ത്തനങ്ങളിലും സംഘടനാ നേതൃത്വത്തിലുംഅദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനം മുതല്‍കൂട്ടാണ്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത സുമോദ് തോമസ് നെല്ലിക്കാല സമൂഹ സേവന രംഗത്ത് സജീവ സാന്നിധ്യമായ സുമോദ്, Tristate Kerala Forum ചെയര്‍മാനായിരിക്കെ
കോവിഡ് മഹാമാരിക്കാലത്ത് ആയിരക്കണക്കിന് N95 മാസ്‌കുകളും സാനിറ്റൈസറുകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രാദേശിക വാര്‍ത്താ ചാനലുകളും രാഷ്ട്രീയനേതാക്കളും ശ്രദ്ധിച്ച ആ പ്രവര്‍ത്തനം വലിയപ്രശംസ നേടിയിരുന്നു. കൂടാതെ 2021-ല്‍ ആയിരങ്ങള്‍ പങ്കെടുത്തഓണാഘോഷ മഹാമേള വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.
പെന്‍സില്‍വാനിയഅസോസിയേഷന്‍ ഓഫ്മലയാളീ പ്രോസ്‌പെരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെന്റ് (PAMPA) പ്രസിഡന്റായിരിക്കെ സംഘടനയുടെ 25-ാം വാര്‍ഷികാഘോഷം വന്‍വിജയമാക്കിയതും ശ്രദ്ധേയമായി. ഫൊക്കാനാ കണ്‍വന്‍ഷന്റെരജിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്ററായും, IOC പെന്‍സില്‍വാനിയചാപ്റ്റര്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക,പമ്പ അസോസിയേഷന്‍എന്നിവരുടെവിവിധ കാലയളവുകളിലെ ജനറല്‍സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമൂഹസേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഫിലാഡല്‍ഫിയ പോലീസ് കമ്മീഷണറുടെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡും സുമോദ് നെല്ലിക്കാല
യ്ക്ക് ലഭിച്ചിച്ചിട്ടുണ്ട്
.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നൈനാന്‍ മത്തായിപെന്‍സില്‍വാനിയയിലെ വിവിധ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളീ കൌണ്‍സില്‍ പ്രസിഡന്റും2026 WMC ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ കോ-ഓര്‍ഡിനേറ്റര്‍, സ്‌പോണ്‍സര്‍ഷിപ്പ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍,മെന്‍സ് ഫെലോഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍, സീനിയര്‍സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍, മാനേജിംഗ്കമ്മിറ്റി ഡെലിഗേറ്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നിനന്‍ മത്തായി, Love & Glory Home Care Services-ന്റെ പങ്കാളിയുമാണ്. റഷ്യന്‍ സമൂഹത്തിന്റെ സഹകരണത്തോടെ ആദ്യ Adult Day Care Center ആരംഭിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതോമസ്‌കുട്ടി വര്‍ഗീസ്മലയാളീ അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ, വേള്‍ഡ് മലയാളീ കൌണ്‍സില്‍, എക്യൂമെനിക്കല്‍സംഘടനകള്‍ എന്നിവയില്‍ വിവിധ നിലകളിലും
മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനവധിസമയം ചെലവഴിച്ച വ്യക്തിയാണ്.
മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: വൈസ് ചെയര്‍മാന്‍മാര്‍ – ഡോ. ഈപ്പന്‍ ഡാനിയേല്‍, കൊച്ചുമോന്‍ വയലത്ത്; വൈസ് പ്രസിഡന്റുമാര്‍ – അലക്‌സ് തോമസ്, ജോബി ജോണ്‍, ജെയിംസ് പീറ്റര്‍; ജോയിന്റ് സെക്രട്ടറിമാര്‍ – ജോര്‍ജ് ഓലിക്കല്‍, ജോണ്‍ പണിക്കര്‍; ജോയിന്റ് ട്രഷറര്‍ – ഫിലിപ്പോസ് ചെറിയാന്‍; ഐ.ടി – ഫെയ്ത്ത് എല്‍ദോ; പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – കുര്യന്‍ രാജന്‍; മെമ്പര്‍ഷിപ്പ് – ഗീവര്‍ഗീസ് ജോണ്‍; PRO – കോരാ ചെറിയാന്‍; കമ്മിറ്റി അംഗങ്ങള്‍ – പ്രൊഫ്. കോശി തലക്കല്‍, പ്രൊഫ്. സാം പന്മ്ക്കുന്നേല്‍, സ്റ്റാന്‍ലി ജോര്‍ജ്, പോള്‍ വര്‍ക്കി, വര്‍ഗീസ് മറ്റമേല്‍, ജോണ്‍ ചാക്കോ, ജേസണ്‍ വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു, ജോസഫ് കുന്നേല്‍ Esq, അലക്‌സ് അലക്‌സാണ്ടര്‍, ജിജോമോന്‍ ജോസഫ്, മാര്‍ഷല്‍ വര്‍ഗീസ്,ഷാജിസുകുമാരന്‍, സാജന്‍
വറുഗീസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് പിന്നാലെ ചുമതല കൈമാറ്റ ചടങ്ങും നടന്നു. ചെയര്‍മാനായി സാബു സ്‌കറിയ തുടരും. മുന്‍ പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ പുതിയ പ്രസിഡന്റായ സുമോദ് തോമസ് നെല്ലിക്കാലയ്ക്ക് ചുമതല കൈമാറി. മുന്‍ ജനറല്‍ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, പുതിയ ജനറല്‍ സെക്രട്ടറി നിനന്‍ മത്തായിക്ക് രേഖകള്‍ കൈമാറി. മുന്‍ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ സാമ്പത്തിക രേഖകള്‍ പുതിയ ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസിന് കൈമാറി.
യോഗത്തില്‍ പങ്കെടുത്ത ജനറല്‍ ബോഡി അംഗങ്ങള്‍ കേരള നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളെ അഭിനന്ദിക്കുകയും പുതിയ മന്ത്രിസഭ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അഴിമതിയില്ലാതെ നടപ്പാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിനും പൊതുസേവന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുന്ന നേതൃത്വമാണ് പുതിയ കമ്മിറ്റി എന്നുംപുതു നേതൃത്വംപ്രതീക്ഷനല്‍കുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
IOC Pennsylvania Chapter to have new leadership. Sabu Scaria, Sumod Nellikkala, Nainan Mathai, and Thomaskutty Varghese will lead















