ഫുജൈറ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഇറാൻ യുഎഇയിൽ വീണ്ടും ആക്രമണം നടത്തി.മൂന്നു ഇന്ത്യക്കാർക്ക് പരിക്കേ റ്റതായി റിപ്പോർട്ട്. ഇറാൻ നടത്തിയ ഡ്രോ ൺ ആക്രമണത്തിലാണ് ഇന്ത്യക്കാർക്ക് പരിക്കേറ്റത്.
ഹോർ മൂസ്കടലിടുക്കിൽ വച്ച് ഇറാൻ തങ്ങളുടെ എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎഇ ഭരണകൂടം സ്ഥിരീകരിച്ചു. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായെന്നു അധികൃതർ സ്ഥിരീകരിച്ചു.
നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫുജൈറ മീഡിയ ഓഫീസാണ് ആക്രമണത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്.ഇറാൻ തിങ്കളാഴ്ച യുഎഇ ലക്ഷ്യമിട്ട് തൊടുത്ത നാലു മിസൈലുകളിൽ മൂന്നെണ്ണം തകർത്തതായും ഒരെണ്ണം കടലിൽ പതിച്ചതായും അധികൃതർ വെളിപ്പെടുത്തി. Iran drone attack in UAE: Three Indians injured















