ഖമേനിയുടെ വധത്തിൽ നിന്ന് ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റു, ഹജ്ജ് സന്ദേശവുമായി പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി

ഖമേനിയുടെ വധത്തിൽ നിന്ന് ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റു, ഹജ്ജ് സന്ദേശവുമായി പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി

ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം ഇറാൻ ശക്തമായി ഉയിർത്തെഴുന്നേറ്റതായി പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി. വാർഷിക ഹജ്ജ് സന്ദേശത്തിലൂടെയാണ് മേഖലയിലെ അമേരിക്കൻ പദ്ധതികളെ ഇറാൻ പരാജയപ്പെടുത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചത്. അമേരിക്കയുമായി നിർണായക ചർച്ചകൾ തുടരുന്നതിനിടയിലാണ് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ ഔദ്യോഗിക സന്ദേശം പുറത്തുവരുന്നത്.

അതേസമയം പശ്ചിമേഷ്യൻ സാഹചര്യങ്ങളിൽ ഒടുവിൽ പ്രതികരണവുമായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രംഗത്തെത്തി. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനത്തെ വെടിവെച്ചു തുരത്തിയതായും അവർ അവകാശപ്പെട്ടു.

ഇതിനുപുറമെ അമേരിക്കയുടെ നിരീക്ഷണ ഡ്രോണായ എംക്യു-9 (MQ-9) വെടിവെച്ചിട്ടതായും ഐആർജിസി സ്ഥിരീകരിച്ചു. ഇറാൻ സുരക്ഷാ കൗൺസിലിന് പുതിയ മേധാവി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കങ്ങൾ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.

Share Email
Top