ഇറാൻ-അമേരിക്ക ധാരണകളെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ; ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യം, ‘ധാരണ’ക്ക് സാധ്യത

ഇറാൻ-അമേരിക്ക ധാരണകളെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ; ഉപരോധങ്ങൾ നീക്കണമെന്ന് ആവശ്യം, ‘ധാരണ’ക്ക് സാധ്യത

യുഎസ്-ഇറാൻ ധാരണകളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഇറാൻ മാധ്യമങ്ങൾ നിഷേധിച്ചു. യുറേനിയം ശേഖരത്തിൽ മാറ്റം വരുത്താമെന്നോ ആണവ പദ്ധതി 20 വർഷത്തേക്ക് നിർത്തിവെക്കാമെന്നോ ഇറാൻ ഉറപ്പുനൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എണ്ണ ഉപരോധത്തിലെ ഇളവുകൾ എണ്ണ അനുബന്ധ ഉൽപ്പന്നങ്ങൾക്കും ബാധകമാക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഭാഗികമായി വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. എല്ലാ മേഖലകളിലും യുദ്ധം നിർത്തുക, ഇറാന്റെ പരിധിയിൽ നിന്ന് യുഎസ് സേനയെ പിൻവലിക്കുക, 30 ദിവസത്തിനകം നാവിക ഉപരോധം നീക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ധാരണകൾ ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യത മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല.

Share Email
LATEST excelnclexrn
More Articles
Top