മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് (എംഎആസി) പ്രവര്‍ത്തന മികവിന് ഐഎസ്ആര്‍സിയുടെ അവാര്‍ഡ്

മലയാളി റെസ്പിറേറ്ററി കെയര്‍ അസോസിയേഷന് (എംഎആസി) പ്രവര്‍ത്തന മികവിന് ഐഎസ്ആര്‍സിയുടെ അവാര്‍ഡ്

ഡോണെര്‍സ് ഗ്രോവ് : അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌റെസ്പിറേറ്ററി കെയര്‍ (AARC) ന്റെ ഇല്ലിനോയിസ് സൊസൈറ്റി ഓഫ്‌റെസ്പിറേറ്ററി കെയര്‍ (ISRC) ചാപ്റ്റര്‍ ഡൗണെഴ്‌സ്‌ഗ്രോവ്,ചിക്കാഗോയില്‍ വെച്ച് നടത്തപ്പെട്ട 58 -ാം കോണ്‍ ഫെറെന്‍ സില്‍,റെസ്പിറേറ്ററി തെറാപ്പി മേഖലയിലെ കഴിഞ 25വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് മലയാളീഅസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ ( MARC) നെ ആദരിച്ചു. ISRCവാര്‍ഷീക കോണ്‍ഫെറെന്‍സിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ISRC പ്രസിഡന്റ് ജിന ഹൂട്‌സ് അവാര്‍ഡ് സമ്മാനിച്ചു.

MARC നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് .ടോം ജോസ് അവാര്‍ഡ്ഏറ്റുവാങ്ങി. MARC എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ്. സമയജോര്‍ജ്, റോണിഷ് മാത്യു, ബിന്‍സി എലിയാസ്, ട്രീസ ഷെയ് ,വിജയ് വിന്‍സെന്റ്, ബെന്‍സി ബെനഡിക്ട്, ്രറോയ് ജോസഫ്,സനീഷ് ജോര്‍ജ്, ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍സംബന്ധിച്ചു. ISCRയുടെ പ്രവര്‍ത്തനങ്ങള്‍ക്കു MARC നല്‍കുന്ന പിന്തുണചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു. നിലവില്‍ MARC എക്‌സിക്യൂട്ടീവ്അംഗം ശ്രീ സനീഷ് ജോര്‍ജ് ISRC മീഡിയ ആന്‍ഡ് മെമ്പര്‍ഷിപ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന MARC ന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരം ആണിത്. മുന്‍പ് മലയാളത്തിലെ പ്രമുഖ ദൃശ്യ മാധ്യമം ആയഏഷ്യാനെറ്റിന്റെ കോവിഡ് വാരിയര്‍ അവാര്‍ഡ് MARC ന്‌ലഭിച്ചിരുന്നു.MARC ന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായികേരളത്തില്‍ നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ പണി പൂര്‍ത്തിയായി,ഇതിനോടകംമൂന്നു കുടുംബങ്ങള്‍ക്ക് താങ്ങായി മാറുവാന്‍ MARC ന് സാധിച്ചു.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ക്രമീകരിക്കുന്ന ഹെല്‍ത്ത് ഫെയറിന്റെ ക്രമീകരങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സില്‍വര്‍ ജൂബിലി സുവനീറിന്റെപ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സില്‍വര്‍ ജൂബിലിആഘോഷങ്ങളുടെ സമാപന മീറ്റിംഗില്‍ പ്രകാശനം ചെയ്യുന്ന പ്രസ്തുതസുവനീറില്‍ കലാ സൃഷ്ടികള്‍ ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
marcosuvenir2025@gmail.comഎന്ന email ലേക്ക് തങ്ങളുടെ രചനകള്‍ അയക്കാവുന്നതാണ് . സ്‌കറിയകുട്ടി തോമസ് ജനറല്‍ കണ്‍വീനര്‍ ആയിസില്‍വര്‍ ജൂബിലി ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നതായിഭാരവാഹികള്‍ അറിയിച്ചു.

ISRC awards Malayali Respiratory Care Association (MAC) for excellence

Share Email
Top