സതീശന് പിന്നാലെ കെസി, ചെന്നിത്തലയെ കാണാൻ കെ സി വേണുഗോപാൽ നേരിട്ടെത്തി

സതീശന് പിന്നാലെ കെസി, ചെന്നിത്തലയെ കാണാൻ കെ സി വേണുഗോപാൽ നേരിട്ടെത്തി

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരിട്ടെത്തി. വി.ഡി. സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതിന് പിന്നാലെയാണ് സന്ദർശനം. മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള കടുത്ത അതൃപ്തി പരിഹരിക്കുന്നതിനും വരുംദിവസങ്ങളിലെ മന്ത്രിസഭാ ചർച്ചകൾ സുഗമമാക്കുന്നതിനുമാണ് കൂടിക്കാഴ്ച.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള വസതിയിൽ മാധ്യമങ്ങളിൽ നിന്നും പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന ചെന്നിത്തലയെ വേണുഗോപാൽ നേരിൽ കണ്ട് സംസാരിക്കുന്നതോടെ കോൺഗ്രസിലെ നിലവിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായേക്കും.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ ആഭ്യന്തര വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡ് നിർദേശപ്രകാരം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തല ക്യാമ്പിലെ പ്രമുഖരായ അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, ടി.ജെ വിനോദ് എന്നിവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
Top