കേരള അസോസിയേഷന്‍ അംഗം മീന സത്യന്‍ ഡാളസില്‍ അന്തരിച്ചു; സംസ്‌കാരം വ്യാഴാഴ്ച

കേരള അസോസിയേഷന്‍ അംഗം മീന സത്യന്‍ ഡാളസില്‍ അന്തരിച്ചു; സംസ്‌കാരം വ്യാഴാഴ്ച

ഡാളസ്: മെസ്‌ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യന്‍ (75) അന്തരിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ സജീവ പ്രവര്‍ത്തകനും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സത്യന്‍ മണിയുടെ പത്‌നിയാണ് പരേതയായ മീന.

നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന സത്യന്‍ മണിയും കുടുംബവും കേരള അസോസിയേഷന്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ
അനുശോചന കുറിപ്പില്‍ പറയുന്നു

സംസ്‌കാര ശുശ്രൂഷകള്‍:
2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി

സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.

വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 972-271-2222

Kerala Association member Meena Sathyan passes away in Dallas; funeral on Thursday

Share Email
Top