കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ഡാളസ് : കേരള അസോസിയേഷന്‍ മെമ്പേഴ്‌സിന്റെ ഇടയില്‍ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുവാനും അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങളും മെംബേര്‍സും തമ്മില്‍ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുവാനും

വേണ്ടിയാണ് ഈ സംഗമം നടത്തുന്നതെന്നു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ടു പ്രസിഡന്റ് ഷിജു എബ്രഹാം സംസാരിച്ചു . കൂടാതെ അസോസിയേഷന്‍ പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെയും പ്രത്യേകം എടുത്തു പറഞ്ഞു നന്ദി രേഖപ്പെടുത്തി . എബ്രഹാം മാത്യു ( ആരംഭ കാല സെക്രട്ടറി ) സി. വി ജോര്‍ജ് (ആരംഭ കാല കമ്മിറ്റി മെമ്പര്‍ ) അലക്‌സ് മാത്യു, അലക്‌സ് അലക്‌സാണ്ടര്‍, സണ്ണി ജേക്കബ്, കോശി പണിക്കര്‍, മാത്യു കോശി, ഹരിദാസ് തങ്കപ്പന്‍, പ്രദീപ് നാഗനൂലില്‍ തുടങ്ങി മുന്‍ കാല പ്രസിഡന്റ് മാരോടൊപ്പം പി. പി ചെറിയാന്‍, കോശി വൈദ്യന്‍, അനശ്വരം മാമ്പിള്ളി തുടങ്ങി മുന്‍ കാല സെക്രട്ടറിമാരും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. പഴയകാല കമ്മിറ്റിയഗംങ്ങളായ ജോസഫ് ചാണ്ടി,തോമസ് ഈസ്സോ,സിജു വി ജോര്‍ജ് , പി ടി സെബാസ്റ്റ്യന്‍,

ടോണി തൈത്തറപ്പേല്‍ , തമ്പി മാത്യു,, ജോയ് ആന്റണി, ഫ്രാന്‍സിസ് തോട്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. പ്രസ്തുത പരിപാടിയില്‍ വരാന്‍ പോകുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ അംബാസഡര്‍ സ്‌പോണ്‍സര്‍

റെസ്റ്റ്ലാന്‍ഡ് ഫ്യൂണറല്‍ ഹോം പതിനായിരം ഡോളര്‍സ്, പ്രസിഡന്റ് ഷിജു എബ്രഹാംമിന് നല്‍കി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിന് തുടക്കം കുറിച്ചു. ബേബി കൊടുവത്, ഹരിദാസ് തങ്കപ്പന്‍, തുടങ്ങിയ കലക്കാരന്മാരുടെ ഗാനങ്ങളും പരിപാടിക്ക് മികവേറി. ഐ സി ഇ സി പ്രസിഡന്റ് നൈനാന്‍ മാത്യു, ജോര്‍ജ് ജോസഫ് ഐ സി ഇ സി യെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഗഅഉ കമ്മിറ്റി അംഗങ്ങളായ ദീപക് നായര്‍, ഷിബു ജോണ്‍, ജിജി പി സ്‌കറിയ,വിനോദ് ജോര്‍ജ് പരിപാടി കോ ഓര്‍ഡിനേറ്റ് ചെയ്തു. നമ്മുടെ മാര്‍ഗ ദര്‍ശകരുടെ സംഭാവനകളെ ഓര്‍മ്മപ്പെടുത്തുകയും എക്കാലത്തും നമുക്ക് പ്രചോദനമാകേണ്ടതാണെന്നും സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദി പ്രകാശത്തില്‍ പറഞ്ഞു.

Kerala Association of Dallas organized a love gathering

അനശ്വരം മാമ്പിള്ളി

Share Email
LATEST excelnclexrn
More Articles
Top