സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ നനയിക്കാൻ പേമാരി എത്തുന്നു! ജൂൺ ആദ്യവാരം അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ നനയിക്കാൻ പേമാരി എത്തുന്നു! ജൂൺ ആദ്യവാരം അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ അതിശക്തമായ പെരുമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ജൂൺ 3, 4 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ദിവസങ്ങളിൽ വ്യാപകമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.

ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും, ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ തീവ്രതയുള്ള മഴ ലഭിച്ചേക്കാം. ഇന്ന് ആറ് ജില്ലകളിലും സ്കൂൾ തുറക്കുന്ന ദിവസമായ നാളെ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മറ്റ് ജില്ലകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ രണ്ടിന് പത്ത് ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിദ്യാർത്ഥികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Kerala Braces for Heavy Rains as New School Year Begins; Orange and Yellow Alerts Issued Across Districts

Share Email
LATEST excelnclexrn
More Articles
Top