ലാന റീജിയണൽ സമ്മേളനം വാഷിംഗ്ടൺ ഡിസിയിൽ,സക്കറിയ, വി. ജെ. ജയിംസ് തുടങ്ങിയവർ അതിഥികളായെത്തും

ലാന റീജിയണൽ സമ്മേളനം വാഷിംഗ്ടൺ ഡിസിയിൽ,സക്കറിയ, വി. ജെ. ജയിംസ് തുടങ്ങിയവർ അതിഥികളായെത്തും

ബാജി ഓടംവേലി, ഡാലസ്

ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ഈ വർഷത്തെ ത്വിദിന റീജിയണൽ സമ്മേളനം 2026 സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 

മലയാള സാഹിത്യത്തിലെ പ്രശസ്തനായ കഥാകാരൻ ശ്രീ. സക്കറിയ, നോവലിസ്റ്റും കഥാകാരനുമായ ശ്രീ. വി. ജെ. ജയിംസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് എഴുത്തിനേയും വായനയേയും കുറിച്ച് ചർച്ച ചെയ്യാനും ഈ പ്രശസ്തരായ എഴുത്തുകാരോട് സാഹിത്യത്തേക്കുറിച്ച് സംവേദിക്കാനുമുള്ള സുവർണ്ണാവസരം ഉണ്ടായിരിക്കും.  

ഈ സമ്മേളനത്തിലേക്ക്  നോർത്ത് അമേരിക്കയിലെ എല്ലാ സാഹിത്യ തൽപ്പരരേയും ക്ഷണിക്കുന്നതായി സംഘാടകർ പറഞ്ഞു. പങ്കെടുക്കാനായി മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലാനയുടെ വെബ്സൈറ്റായ lanalit.org യിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും.  ശ്രീ. വേണുഗോപാൽ കൊക്കോടൻ ചെയർമാനായും ശ്രീ. ഷിനോ കുര്യൻ കൺവീനറുമായുള്ള വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾ നടത്തി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് സാമൂവൽ യോഹന്നാൻ (ലാന പ്രസിഡൻ്റ് – 214 435 0124) , നിർമല ജോസഫ് (ലാന സെക്രട്ടറി – 347 204 0062) , വേണുഗോപാൽ കൊക്കോടൻ (ചെയർമാൻ – 850 339 7104) , ഷിനോ കുര്യൻ (കൺവീനർ – 540 692 2300), ലാനാ ഭാരവാഹികൾ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

Share Email
LATEST excelnclexrn
Top