ജിന്‍സ് മാത്യു,റിവര്‍സ്റ്റോണ്‍
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)സംഘടിപ്പിച്ച സ്റ്റാര്‍ ഡ്രീംസ് സ്റ്റേജ് ഷോ ഹൂസ്റ്റണില്‍ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു കൊണ്ട് ഹൂസ്റ്റണ്‍ നഗരം ഇതു വരെ കാണാത്ത ആവേശത്തിന്റെ അലമാലകള്‍ ഉച്ച സ്ഥിതിയില്‍ ആക്കി കൊണ്ട് വര്‍ണ്ണോജ്വലമായി അരങ്ങേറി.
നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ അരങ്ങേറിയ കേരളത്തില്‍ നിന്നുള്ള സിനിമ,സീരിയല്‍,കോമഡി ,മാജിക്ക് ട്യൂപ്പിന്റെ ഈ വര്‍ഷത്തെ കലാശക്കൊട്ട് ഹൂസ്റ്റണില്‍ അരങ്ങേറിയപ്പോള്‍ ഷോയിലൂടെ ഏറ്റവും കൂടുതല്‍ ജന ബാഹൂല്യം വന്നത് മാഗിന്റെ സ്വന്തമായുള്ള ആസ്ഥാനത്തിനോട് ചേര്‍ന്നുള്ള സ്ഥലം ഉടന്‍ വാങ്ങി ഭാവിയില്‍ വിപുലമായ കമ്യൂണിറ്റി സെന്റര്‍ നിര്‍മ്മാണ ധന ശേഖരണാര്‍ത്ഥം നടത്തിയ സ്റ്റാര്‍ ഡ്രീംസ് മാഗില്‍ കൂടിയാണെന്ന് കലയയെ സ്‌നേഹിക്കുന്ന ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്നതാണ്.

ഹ്യൂസ്റ്റണിന്റെ ചങ്ക് അവതാരകരും മാഗ് ഭാരവാഹികളുമായ എംസിമാരായ സുബിന്‍ ബാലകൃഷണന്‍,അമ്പിളി ആന്റണി,അനിലാ സന്ദീപ് എന്നിവരുടെ ഇന്‍ട്രോയോടു കൂടി സ്റ്റാര്‍ ഡ്രീംസ് നൈറ്റിന് തുടക്കമായി.
മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതം അര്‍പ്പിച്ചു.മേയര്‍ കെന്‍ മാത്യു ,ജഡ്ജ് സുരേന്ദ്രന്‍ .കെ പട്ടേല്‍, ക്യാപ്റ്റന്‍ മനോജ് പൂപ്പാറ,ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നെ ല്‍,ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീധരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാഗ് ഭാരവാഹികളും,വിശിഷ്ഠ അതിഥികളും ,സ്‌പോണ്‍സേഴ്സും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.വര്‍ണ്ണ പ്രഭമായ ഹാളില്‍ ”മാഗ് മഹാ ഓണം2026 ”ക്വിക്ക് ഓഫ്,അപ്‌ഡേറ്റഡ് വെബ്‌സൈറ്റ് ക്വിക്ക് ഓഫ്,മലയാളം മിഷന്റെ ആഭിമുഖ്യത്തിലുള്ള മലയാളം ക്ലാസിന്റെ ക്വിക്ക് ഓഫ്,ടിസാക്കിന്റെ വടംവലി മല്‍സരത്തിന്റെ സിനിമാ താരം ഹണി റോസ് നടത്തിയ ക്വിക്ക് ഓഫ് എന്നിവയുടെ ഉത്ഘാടനങ്ങള്‍ നടത്തി.

തുടര്‍ന്ന് ഹൂസ്റ്റണ്‍ രാവിനെ ഉണര്‍ത്തികൊണ്ട് മലയാളത്തിന്റെ നിത്യ ഹരിത താരം ഹണി റോസ്,റാണിയാ റാണാ,ഇന്ദുലേഖാ വാര്യര്‍,രാജ് കലേഷ്,വിവേകാനന്ദന്‍,രാജേഷ്, പ്രദീപ് ഹൂസ്റ്റണിന്റെ സ്വന്തം നൃത്ത സംഘങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടുള്ള കലാ പ്രകടനങ്ങള്‍ കാണികളെ വിസ്മയത്തിലാക്കി.
ടൈറ്റില്‍ സ്‌പോണ്‍സറായ കരാവലി ക്യാപിറ്റല്‍,വെന്‍ഡഴ്‌സായ ഒനിയല്‍ കുറുപ്പ്,നിതാ കുറുപ്പ്,മെഗാ സ്‌പോണ്‍ സേഴ്സായ പ്രിയന്‍ ജേക്കബ്,സുനില്‍ ജോണ്‍ കോര സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ & സെമിട്രി ,ഡോ.ഫ്രീമു.കെ.വര്‍ഗീസ്,ഡയമണ്ട് സ്പോണ്‍സറായ അപ്പനാ ബാസാര്‍ സുരേഷ് രാമകൃഷ്ണണ്‍,ഗോള്‍ഡ് സ്‌പോണ്‍ സെഴ്സായ റോയല്‍ ട്രാവന്‍സ് ഉമ്മന്‍ തോമസ്,സന്ദീപ് തേവര്‍വേലില്‍ പെരിഹോമ്‌സ്,ആര്‍ക്കോളാ ഡെന്റല്‍ ഡോ.നവീന്‍ പതിയില്‍,ടെക്‌സന്‍ സ്മയില്‍ സെന്റിസ്ടി ഡോ.സ്‌നേഹാ സേവ്യര്‍,ഹോം സ്മാര്‍ട്ട് ഹോം റിയല്‍ട്ടേഴ്സ് ജോര്‍ജ് കുട്ടി ഏബ്രഹാം,ഷാജു തോമസ്,ജെ.ജെ.ബി സി.പി.എ ജോണ്‍ ബാബു, ടിഡബ്‌ള്യൂ മാത്യൂസ് ചാണ്ടപ്പിള്ള,ജിമോന്‍ റാന്നി,ജയ്ജു കുരുവിള, പാപ്പച്ചന്‍,തോമസ്,ഷോണ്‍ ലുക്ക് തജം മാര്‍ബിള്‍,ഷോ കണ്‍വീനര്‍ വിനോദ് വാസു ദേവന്‍ എന്നിവരെ ആദരിച്ചു.മാഗ് ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ നന്ദി അര്‍പ്പിച്ചു.

ഭാരവാഹികളായ ഷിനു ഏബ്രഹാം,സന്തോഷ് ആറ്റ്പുറം,ജീവന്‍ സൈമണ്‍,ജിന്‍സ് മാത്യു,ബനീജ്ഞ ചെറു,ബിജു ശിവന്‍,സാജന്‍ ജോണ്‍ ,ഡെന്നീസ് മാത്യു,മൈക്കിള്‍ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.റെജി കോട്ടയം,ആന്‍ഡ്രൂ ജേക്കബ്,ജോ ജോണ്‍സ ണ്‍,ഷിബു ജേക്കബ്,സന്ദീപ് തേവര്‍വേലില്‍,ലതീഷ് കൃഷ്ണന്‍, ബിജോയി, ആന്റണി ചെറു,രേഷ്മാ വിനോദ്,അക്കു കോശി,സഞ്ചയ് ഹൂസ്റ്റണ്‍,ദീപു,ജെനുമോന്‍ ,മെര്‍ലിന്‍ സാജന്‍,ഷീബാ റോയി,റയണ്‍ റോയി,ജിനി ജിന്‍സ്,തുടങ്ങി ഒട്ടനവധി വോളണ്ടിയേഴ്‌സ് ഷോയിക്ക് സപ്പോര്‍ട്ട് നല്‍കി.
വിഷ്ണുവിന്റെ ഫ്രെയിം യുവര്‍ ഡ്രിംസ് കമ്പിനിയുടെ സൗജന്യ ഫോട്ടോ ഗ്രാഫിയും,ജോ ര്‍ജ് ഫ്‌ലവര്‍ ടിവിയുടെ സൗജന്യ വീഡിയോ ഗ്രാഫിയും ഷോയിക്ക് സഹായമായി. നേര്‍ക്കാഴ്ച്ച,ഡി മലയാളി ,ഇ മലയാളി , അഷാ റേഡിയോ,മറ്റ് റേഡിയൊ വാര്‍ത്ത മാധ്യമങ്ങള്‍ഹൂസ്റ്റണിലെ വിവിധ മേഖലകളില്‍ നിന്ന് വ്യാപാര,വ്യവസായ സ്ഥാപനങ്ങള്‍,ഫാമിലികള്‍,വ്യക്തികള്‍ നല്‍കിയ സ്‌പോണ്‍സര്‍ ഷിപ്പിനെയും ടിക്കറ്റുകള്‍ എടുത്ത് മാഗിന്റെ ഫണ്ട് റെയിസിന് സഹായിച്ച വ്യക്തികളെയും മാഗ് ഡയറക്ടര്‍ ബോര്‍ഡ് നന്ദി രേഖപ്പെടുത്തി
Mag Star Dreams made a historic debut in Houston amidst excitement, fanfare, and a sea of people.













