റോം: അഞ്ചു രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാര്‍ദമായി സ്വീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. ‘റോമിലേക്ക് സ്വാഗതം എന്റെ സുഹൃത്തേ’ എന്ന വാക്കുകളോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി മോദിയെ റോമിലെ ചരിത്ര പ്രസിദ്ധമായ കൊളോസിയത്തിന് മുന്നില്‍ വെച്ച് ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.
റോമിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അന്റോണിയോ താജാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇറ്റലി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനിയുമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും. ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന് മുന്നില്‍ വെച്ച് പ്രധാനമന്ത്രി മോദിയും മെലോനിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ ഡിജിറ്റല്‍ ലോകത്ത് വലിയ രീതിയില്‍ തരംഗമായി മാറിയിട്ടുണ്ട്.
ഇതിനോടകം തന്നെ പതിനഞ്ച ലക്ഷത്തിലധികം ആളുകള്‍ കണ്ട ഈ ചിത്രത്തിന് താഴെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വരുന്നത്. ഇരുനേതാ ക്കളുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ‘മെലോഡി’ എന്ന പേരിലാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇവരുടെ സൗഹൃദത്തെ വിശേഷിപ്പിക്കാറുള്ളത്. മുന്‍പ് നടന്ന കൂടിക്കാഴ്ചകളില്‍ മെലോനി തന്നെ ഈ വാക്ക് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉപയോഗിച്ചിരുന്നു.
ഇറ്റലിയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. ‘ഇറ്റലിയിലെ റോമില്‍ ഇറങ്ങി. ഞാന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയെയും പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനിയെയും കണ്ട് ചര്‍ച്ചകള്‍ നടത്തും. ഇന്ത്യ-ഇറ്റലി സഹകരണം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിലായിരിക്കും ഈ സന്ദര്‍ശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പ്രത്യേകിച്ച് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് ഇതില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Modi receives warm welcome in Italy: Italian Prime Minister Giorgia Meloni says ‘welcome my friend’ to Rome















