ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ മാത്യദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മാത്യൂസ്മൂഞ്ഞനാട്ട് എല്ലാ അമ്മമാര്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, കുടുംബത്തിന്റേയും സമൂഹത്തിന്റേയുംവളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു..
മാത്യത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊടൊപ്പം നമ്മില്‍ നിന്നുവേര്‍പ്പെട്ടുപോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാം അമ്മമാര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറത്തിലെഎല്ലാം വനിതകളും തുടര്‍ന്ന് ചര്‍ച്ച് ഓഡിറ്റോറി യത്തില്‍ ഒന്നിച്ചു കൂടി ഫോട്ടോകള്‍ എടുക്കുക യുംസൗഹ്യ ദസംഭാ ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ഈ വര്‍ഷത്തെ മാത്യദിനാഘോഷം കൂടുതല്‍ ആനന്ദപ്രദമാക്കി ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേത്യത്വത്തില്‍ മാത്യദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.
വാര്‍ത്ത: ലാലി ജോസഫ്
Mother’s Day celebration held at St. Alphonsa Church, Coppell















