Caritas hospital

കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് പുതിയ ഭാരവാഹികള്‍

കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് പുതിയ ഭാരവാഹികള്‍

ഹൂസ്റ്റണ്‍: കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധവും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക പൈതൃകത്തിനും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും പേരുകേട്ട ഗ്രാമവുമായ കുറവിലങ്ങാട്ടുനിന്നും ഹൂസ്റ്റണില്‍കുടിയേറിയ മലയാളികളുടെ കൂട്ടായ്മയായ ‘കുറവിലങ്ങാട് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍’ (KAGH) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മിസ്സൗറി സിറ്റി കിറ്റി പാര്‍ക്കില്‍ കലാ-കായിക മത്സരങ്ങളോടെ പിക്‌നിക് നടത്തുകയും ചെയ്തു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ പേരുവിവരം: പ്രസിഡന്റ്-ജോമോന്‍ ജേക്കബ് ജോമോന്‍, വൈസ് പ്രസിഡന്റ്-ആനീസ്. ജോസഫ്, സെക്രട്ടറി-ലതീഷ് കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി-ബിജോയ് തോമസ്, ട്രഷറര്‍-സിനു വെട്ടിയാനിക്കല്‍, ജോയിന്റ് ട്രഷറര്‍-സിറിയക് മാത്യു. എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴസ്: ടാസ്‌മോന്‍ ജോസഫ്, ഷാജി ജോസ് സി, മനോജ് ജോസഫ്, ജിജോയ് മാത്യു, ജോര്‍ജ് കല്ലോലില്‍, രഞ്ജു കൂഴാമ്പാല. പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സ്: സണ്ണി ടോം, സൂസന്‍ സാല്‍ബി.

നൂറിലേറെ അംഗങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ നടന്ന പിക്‌നിക്കിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍ക്ക് ഷാജി ജോസ് ആശംസകള്‍ നേര്‍ന്നു.

New office bearers for Kuravilangad Association Of Greater Houston

Share Email
Top