ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് റെയില്‍ റോഡ് സമരം അവസാനിച്ചു

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് റെയില്‍ റോഡ് സമരം അവസാനിച്ചു

ന്യൂയോര്‍ക്ക്: മെട്രോപ്പോലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തൊഴിലാളി യൂണിയനുകളും തമ്മിലുണ്ടായ ചര്‍ച്ചയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് റെയില്‍ റോഡ് സമരം അവസാനിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചലാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും തിരക്കേറിയ ലോംഗ് ഐലന്‍ഡ് റെയില്‍ റോഡിലെ സമരം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സമരം തുടരുകയായിരുന്നു.

കരാറില്‍ തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കുന്നതോടൊപ്പം യാത്രക്കാരുടെയും നികുതിദായകരുടെയും താല്‍പര്യങ്ങളും സംരക്ഷിച്ചിട്ടുണ്ടെന്നും ഹോച്ചല്‍ പറഞ്ഞു. കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സമരം കാരണം പ്തിദിനം മൂന്നു ലക്ഷത്തോളം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായി. പലരും വീട്ടിലിരുന്നു ന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോള്‍, ചിലര്‍ ബസ് സര്‍വീസുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളും ആശ്രയിക്കേണ്ടിവന്നു. ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

New York’s Long Island Railroad strike ends

Share Email
Top