തിരുവനന്തപുരം: എല്‍ഡിഎഫിനു കനത്ത പ്രഹരമുണ്ടാക്കിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന ന്തപുരത്തേയ്ക്ക്. തെരഞ്ഞെടുപ്പ് ഫലം കണ്ണൂരിലെ വസതിയിലിരു ന്നായിരുന്നു പിണറായി വീക്ഷിച്ചത്.
ഇതിനു ശേഷമാണ് ഇന്നു പിണറായി കണ്ണൂരില്‍ നിന്നും രാവിലെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ നിന്നുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ബുധനാഴ്ച്ചയാണ് നടക്കുക.ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടര്‍ന്ന അദ്ദേഹം പ്രതികരണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതന്‍ വഴിയാണ് രാജ്ഭവനില്‍ എത്തിച്ചത്. ഗവര്‍ണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവല്‍ മുഖ്യമന്ത്രിയായി തുടരും.
Pinarayi Vijayan leaves for Thiruvananthapuram without commenting on election results















