ലാനയുടെ മെയ് മാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന കാവ്യ സന്ധ്യയില്‍ മലയാള കവി സെബാസ്റ്റ്യന്‍ പങ്കെടുക്കുന്നു.
22 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് (05/22/2026 8 PM CST) സൂംവഴി കൂടുന്ന സാഹിത്യ മീറ്റിംഗില്‍ അമേരിക്കയിലെ പ്രശസ്തരായ 10 കവികള്‍ തങ്ങളുടെ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന്, അവതരിപ്പിക്കപ്പെട്ട കവിതകളെക്കുറിച്ചുള്ള ചര്‍ച്ചയും നടത്തും.
വാള്‍ട്ട് വിറ്റ്മാന്‍ ബര്‍ത്ത് പ്ലേസ് അസോസിയേഷന്‍ നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എട്ടു വയസ്സുകാരന്‍ മൈക്കിള്‍ മാത്യു എന്ന മലയാളി ബാലന്‍ തന്റെ സ്വന്തം കവിത ഈ കാവ്യാസന്ധ്യയില്‍ അവതരിപ്പിക്കുന്നതാണ്. അമേരിക്കന്‍ കാവ്യ ലോകത്തിന് ഒരു ഭാവി വാഗ്ദാനം ആയേക്കാവുന്ന മൈക്കിള്‍ ന
്യു ഹൈഡ് പാര്‍ക്ക് ഹില്‍ സൈഡ് ഗ്രേഡ് സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മലയാളം കവികളായ ജോണ്‍ ആറ്റുമാലി, സാജു കുമാര്‍, എം. എന്‍. നമ്പൂതിരി, രാജു തോമസ്, അനശ്വര്‍ മാമ്പിള്ളി, ഷാജു ജോണ്‍, റഹിമാബി മൊയ്തീന്‍, ഉഷ ഡോണ്‍, ഉമ സജി, എന്നിവരാണ് സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നത്.ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഈ കാവിസന്ധ്യ മോഡറേറ്റ് ചെയ്യുന്നത് അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരിയും കവിയുമായ ബിന്ദു ടിജിയാണ്.
അമേരിക്കന്‍ മലയാളികളുടെ കവിതകളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 214-435-0124 സാമുവേല്‍ പനവേലി (പ്രസിഡന്റ്) , 347-204-0062 നിര്‍മ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോണ്‍ (പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍) എന്നിവരില്‍ നിന്നും ലഭിക്കും
Zoom Meeting ID: 816 5170 2245
സമയം: 2026 മെയ് 22 വെള്ളിയാഴ്ച 8:00 PM CST
വാര്‍ത്ത: ബാജി ഓടംവേലി
Poet Sebastian participates in a poetry evening organized by Lana















