ന്യൂഡല്‍ഹി: ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രിന്‍സിപ്പില്‍ വരുന്നു. സന്റ് സ്റ്റീഫന്‍സ് കോളേജിന്റെ പതിനാലാമത് പ്രിന്‍സിപ്പലായി പ്രൊഫ.സൂസന്‍ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ്
145 വര്‍ഷത്തെ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.കോളേജ് ചെയര്‍മാനും ഡല്‍ഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപ് ആണ് നിയമന ഉത്തരവ് നല്‍കിയത്.ജൂണ്‍ ഒന്നിന് പ്രൊഫ. സൂസന്‍ എലിയാസ് പുതിയ ചുമതലയേല്‍ക്കും.
മള്‍ട്ടിമീഡിയ ടെക്‌നോളജിയില്‍ വിദഗ്ധയും കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറുമായ സൂസന്് 30 വര്‍ഷത്തെ അക്കാദമിക് നേതൃപരിചയമുണ്ട്. വി.ഐ.ടി വെല്ലൂര്‍, ഹിന്ദുസ്ഥാന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച അവര്‍, നിലവില്‍ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലറായി (ഗവേഷണം) പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Prof. Susan Elias makes history: Delhi’s St. Stephen’s College becomes first woman principal















