ബീജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനീസ് സന്ദര്‍ശന ത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ചൈനാ സന്ദര്‍ശനത്തിനായി എത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ചൈനയിലെത്തിയത്. പശ്ചിമേഷ്യയിലെ അതിരൂക്ഷമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുളള ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇറാന്‍ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങള്‍, യുക്രൈന്‍ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയാകും.അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.
Putin in China for two-day visit: Meeting between Russian President Putin and Chinese President Xi Jinping today















