എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
Share Email

ഡാളസ് :എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ റോഡില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഹാളില്‍ വെച്ച് മെയ് 30 ശനിയാഴ്ച രാവിലെ 8:30 മുതല്‍ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളില്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെന്‍സ് ഗ്ലോബലിന്റെ കോ- ഓര്‍ഡിനേറ്റേഴ്സ് അറിയിച്ചു. സെമിനാറില്‍ പ്രൊ :പി. ജെ ജോസഫ് (അറ്റു പോകാത്ത ഓര്‍മ്മകള്‍ )മുഖ്യ പ്രഭാഷണം നടത്തും.

ജെയിംസ് കുരീക്കാട്ടില്‍, തമ്പി ആന്റണി (സാഹിത്യക്കാരന്‍, സിനിമ പ്രവര്‍ത്തകന്‍ ) പാസ്റ്റര്‍ : ഷിബു പിടിയ്ക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തുന്നതാണ്. ഡോ. ഷാ സുല്‍ത്താന്‍, രൂപ നായര്‍, ജോബോയ് തോമസണ്‍, ഡോ. അനുപാ റോഷന്‍, ജയന്‍ മനോല്‍, സുജിത് സുരേന്ദ്രന്‍, അജയ് മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു നടത്തുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

Seminar organized in Dallas under the auspices of Essence Global

Share Email
LATEST excelnclexrn
Top