കാലിഫോര്‍ണിയ: യുഎസിലെ മിഡ് വെസ്റ്റിലും ഗ്രേറ്റ് പ്ലെയിന്‍സിലും അതിശക്തമായ ചുഴലിക്കാറ്റിനും ആലിപ്പഴ മഴയ്ക്കും സാധ്യതയെന്നു കാലാവസഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച്ച വരെ ഇത്തരത്തില്‍ പ്രതികൂല കാലാവസ്ഥ യായിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഒക്ലഹോമയുടെ വടക്കന്‍-മധ്യഭാഗങ്ങളില്‍ നിന്ന് മിന്നസോട്ടയും പാശ്ചാത്യ വിസ്‌കോണ്‍സിനും വരെ ഇത്തരത്തില്‍ കാലാവസ്ഥാ ഭീഷണി നിലനില്ക്കുന്നു.
അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സേവനമായ നാഷ്ണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം ”എന്‍ഹാന്‍സ്ഡ് റിസ്‌ക്” എന്ന മൂന്നാം തല മുന്നറിയിപ്പാണ് നല്കിയിട്ടുള്ളത. മധ്യ നെബ്രാസ്‌കയില്‍ നിന്ന് തെക്ക്-പടിഞ്ഞാറന്‍ മിന്നസോട്ട വരെയായി ഈ മുന്നറിയിപ്പ് വ്യാപിച്ചിരിക്കുന്നു. ഇവിടെ വലിയ ആലിപ്പഴമഴ, ശക്തമായ കാറ്റ്, ചുഴലിക്കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ മധ്യഭാഗങ്ങളില്‍ ഉണ്ടായ കൊടുങ്കാറ്റുകള്‍ അയോവ, കാന്‍സസ്, നെബ്രാസ്‌ക സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് റിപ്പോര്‍ട്ടുകള്‍ക്കും കാന്‍സസ്, മിസ്സോറി, അയോവ, നെബ്രാസ്‌ക സംസ്ഥാനങ്ങളില്‍ ബേസ്‌ബോള്‍ വലുപ്പമുള്ള ആലിപ്പഴമഴയ്ക്കും കാരണമായിരുന്നു.
ശനിയാഴ്ച കാന്‍സസിലെ കോണ്‍കോര്‍ഡിയയ്ക്ക് സമീപം ഉണ്ടായ ഇടിമിന്നിനോടൊപ്പം മമണിക്കൂറില്‍ 90 മൈല്‍ വരെ വേഗതയുള്ള കാറ്റ് വീശിയചിച്ചു, . ഇതിനെ തുടര്‍ന്ന് മരങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. വടക്കുപടിഞ്ഞാറന്‍ കാന്‍സസിലെ ഹില്‍ സിറ്റി എയര്‍പോര്‍ട്ടില്‍ 82 മൈല്‍ വേഗതയുള്ള കാറ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി മിസ്സോറിയിലെ ഗ്രണ്ടി കൗണ്ടിയുടെ മധ്യഭാഗങ്ങളില്‍, ട്രെന്റണ്‍ നഗരം ഉള്‍പ്പെടെ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആറു മുതല്‍ എട്ട് ഇഞ്ച് വരെ മഴ പെയ്തതിനെ തുടര്‍ന്ന് മിന്നല്‍ പ്രളയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Severe thunderstorms and hail possible in the Midwest and Great Plains















