ടെഹ്‌റാനില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ചലനം

ടെഹ്‌റാനില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ചലനം

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച്ച ഉണ്ടായതെന്ന് സീസ്മോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടെഹ്റാന്‍, മാസന്ദരാന്‍ പ്രവിശ്യകളുടെ അതിര്‍ത്തി മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന് പിന്നാലെ ടെഹ്റാന്‍, മാസന്ദരാന്‍, ക്വോം, അല്‍ബോര്‍സ് പ്രവിശ്യകളില്‍ റെഡ് ക്രസന്റ് ടീമുകളെ അതീവ ജാഗ്രതയ്ക്കായി നിയോഗിച്ചു. ഭൂചലനം നടന്ന് ഒരു മണിക്കൂറിന് ശേഷവും കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബിഅറിയിച്ചു.
Strong earthquake hits Tehran: 4.6 magnitude tremor on Richter scale

Share Email
LATEST excelnclexrn
Top