ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ടീം വോയ്‌സ് ഓഫ് ഫോമായുടെ സാരഥി ബിജു തോണിക്കടവിലിനെ എന്‍ഡോഴ്‌സ് ചെയ്തു

ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ടീം വോയ്‌സ് ഓഫ് ഫോമായുടെ സാരഥി ബിജു തോണിക്കടവിലിനെ എന്‍ഡോഴ്‌സ് ചെയ്തു

എ.എസ് ശ്രീകുമാര്‍

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി കൂട്ടായ്മകളുടെ അരങ്ങുകളില്‍ ചെണ്ടമേളത്തിന്റെ താളലയ നാദവിസ്മയം തീര്‍ക്കുന്ന ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ഫോമായുടെ 2026-’28 ഭരണസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന ബിജു തോണിക്കടവിലിനെ ഐകകണ്‌ഠ്യേന എന്‍ഡോഴ്‌സ് ചെയ്തു. വര്‍ഷങ്ങളായി ഫോമായുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് പ്രതിഛായയുള്ള സംഘാടകനെന്ന ഖ്യാതി നേടിയ ബിജു തോണിക്കടവിലിന്റെ പ്രതിബദ്ധതയും ഉള്‍ക്കാഴ്ചയും മാതൃകാപരമാണെന്ന് ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റും സി.ഇ.ഒയുമായ മോഹന്‍ നാരായണ്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത് ഏറെയുള്ള ബിജു തോണിക്കടവിലിനെ ഫോമായുടെ പ്രസിഡന്റായി തിരഞ്ഞടുക്കുന്നത് മലയാളി സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് കളമൊരുക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി തങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ നല്‍കുന്നുവെന്നും ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡയുടെ സെക്രട്ടറി ഗോപനാ# നായര്‍, ട്രഷറര്‍ ദീപക് വാസുദേവന്‍, റെജിന്‍ രവീന്ദ്രന്‍ (ജാക്‌സണ്‍വില്‍ സെക്രട്ടറി), ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ സുരേഷ് മഠത്തില്‍, ജോയിന്റ് ട്രഷറര്‍ പി.കെ പദ്മകുമാര്‍, വെസ്റ്റ് പാം ബീച്ച് സെക്രട്ടറി ജിയോ ജെയിംസ്, ജോയിന്റ് സെക്രട്ടറി വിഷ്ണു മഹേഷ്, ട്ര,റര്‍ അജി തോമസ് എന്നിവര്‍ വ്യക്തമാക്കി.

ഫോമായ്ക്ക് സാമ്പത്തിക അച്ചടക്കമുണ്ടാക്കിക്കൊടുത്ത ട്രഷററായ ബിജു തോണിക്കടവില്‍ വിശാല ചിന്തയുള്ള നേതാവും ഏറ്റെടുക്കുന്ന ജോലികള്‍ മികവാര്‍ന്ന രീതിയില്‍ സുതാര്യമായി പൂര്‍ത്തീകരിക്കുന്ന അര്‍പ്പണ ബോധമുള്ള പൊതുപ്രവര്‍ത്തകനുമാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി, നാറാണമൂഴി തോണിക്കടവില്‍ റ്റി.എം തോമസിന്റെയും ഏലിയാമ്മയുടെയും മകനായ ബിജു തോണിക്കടവില്‍ നാട്ടിലും കൃത്യമായ പൊതുജമ മധ്യത്തിലുണ്ടായിരുന്നു.

യുവചേതന ആര്‍ട് ആന്റ് സ്‌പോര്‍ട് ക്ലബ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട ബിജു യൂത്ത് കേണ്‍ഗ്രസ് നാറാണമൂഴി മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഐ നാറാണമൂഴി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍, റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍, റാന്നി ബ്ലോക്ക് സേവാദള്‍ ചെയര്‍മാന്‍, നാറാണമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സമുദായ ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു. നാറാണമൂഴി പഞ്ചായത്ത് തൊഴിലാളി യൂണിയനിലൂടെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി.

1997-ല്‍ അമേരിക്കയിലെത്തിയ ബിജു തോണിക്കടവില്‍ ഫ്ളോറിഡ പാംബീച്ച് മലയാളി അസോസിയേഷന്‍ ഓഡിറ്റര്‍, കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഫോമായുടെ ആര്‍.സി.സി പ്രോജക്ടിന് മാതൃസംഘടനയിലൂടെ നല്ലൊരു സംഖ്യ സമാഹരിച്ച് നല്‍കി. ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍, ആര്‍.വി.പി, യൂത്ത് ഫെസ്റ്റിവല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബിജു ഫോമായുടെ വില്ലേജ് പ്രോജക്ടിന് തന്റെ റീജിയണില്‍ നിന്ന് 7 വീടുകള്‍ നല്‍കി. അതിലൊന്ന് മാതൃ സംഘടനയുടെ വകയായിരുന്നു. സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാനും, ആര്‍.വി.പിയുമായിരുന്നു. ആര്‍.വി.പിയായിരിക്കെ സണ്‍ഷൈന്‍ റീജിയണില്‍ ആരംഭിച്ച കൃഷിപാഠം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് ഹെല്‍പ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. സാന്ത്വന സംഗീതം കോ-ഓര്‍ഡിനേറ്ററായിരുന്നു.

മലയാള ഭാഷാ പഠനത്തിനായി ഏഷ്യാനെറ്റ് ന്യൂസുമായി ചേര്‍ന്നുള്ള പരിപാടിയില്‍ ഫോമായ്ക്കും മികച്ച സംഘാടകനായി ബിജുവിനും അവാര്‍ഡ് ലഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാണ് ബിജു തോണിക്കടവില്‍. പാംബീച്ച് കൗണ്ടി ഷെറീഫ് ഓഫീസിലാണ് ബിജുവും ഭാര്യ ജൂണാ തോമസും ജോലി ചെയ്യുന്നത്. സോണിയ തോമസ്, സജെ തോമസ് എന്നിവര്‍ മക്കള്‍.

Team Voice Of Fomaa captain Biju Thonikkadavil endorsed by Shruthilayamelam of Florida

Share Email
LATEST excelnclexrn
Top