സാങ്കേതിക തകരാര്‍: ടെസ്ല സൈബര്‍ ട്രക് തിരിച്ചു വിളിച്ചു

സാങ്കേതിക തകരാര്‍: ടെസ്ല സൈബര്‍ ട്രക് തിരിച്ചു വിളിച്ചു

വാഷിംഗ്ടണ്‍: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെസ് ലയുടെ സൈബര്‍ ട്രക്ക് വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചു.വീല്‍ റോട്ടറില്‍ പൊട്ടല്‍ രൂപപ്പെടുന്നതിനാല്‍ വീല്‍ സ്റ്റഡ് ഹബില്‍ നിന്ന് വേര്‍പെടാന്‍ സാധ്യതയുണ്ടെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കാമെന്നും ഉള്ള കണക്കുകൂട്ടലിലാണ് ചില സൈബര്‍ ട്രക്കുകള്‍ തിരിച്ചുവിളിച്ചത്. 2024 മുതല്‍ 2026 വരെയുള്ള മോഡല്‍ വര്‍ഷങ്ങളിലെ 18 ഇഞ്ച് സ്റ്റീല്‍ വീലുകളുള്ള 173 സൈബര്‍ട്രക്കുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നാഷ്ണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മോശം റോഡുകളിലൂടെയും വലിയ വളവുകളിലൂടെയുമുളള് യാത്രയില്‍ വീല്‍ റോട്ടറിലെ സ്റ്റഡ് ഹോളുകളില്‍ അമിത സമ്മര്‍ദം ഉണ്ടായി ്പൊട്ടലിന് കാരണമാകാമെന്ന് പറയുന്നു. തുടര്‍ച്ചയായി വാഹനം ഓടിച്ചാല്‍ വീല്‍ സ്റ്റഡ് പൂര്‍ണമായും ഹബില്‍ നിന്ന് വേര്‍പെടാന്‍ ഇടയുണ്ടെന്നും ഇത് വാഹന നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.

പ്രശ്‌നങ്ങള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ ബ്രേക്ക് റോട്ടറുകള്‍, ഹബുകള്‍, ലഗ് നട്ടുകള്‍ എന്നിവ കൂടുതല്‍ ദൃഢമായ ഘടകങ്ങളാല്‍ സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്ന് ടെസ്ല അറിയിച്ചു. അറിയിച്ചു. ഇതിനുപുറമെ, സോഫ്റ്റ്വെയര്‍ തകരാറിനെ തുടര്‍ന്ന് പിന്‍വശ ക്യാമറ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാകുന്ന പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ര്ണ്ടു ലക്ഷത്തിലധികംടെസ്ല മോഡല്‍ വൈ, എസ്, എക്‌സ്, മോഡല്‍ ത്രി എന്നിവയാണ് തിരികെ വിളിച്ചത്.

Technical fault: Tesla Cybertruck recalled

Share Email
LATEST excelnclexrn
Top