നിയമസഭാ സമ്മേളനത്തിന് തുടക്കമായി: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

നിയമസഭാ സമ്മേളനത്തിന് തുടക്കമായി: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെക്ക് പുതുതായി വിജയിച്ചുവന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ ആദ്യ ചടങ്ങാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

രാവിലെ ഒന്‍പതിനാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. അക്ഷരമാല ക്രമത്തില്‍ 139 പേരാ#ക്കാണ് പ്രോ ടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 29നാണ് നയപ്രഖ്യാപന പ്രസംഗം.. ഇതോടെ ഇനിയുള്ള നാളുകള്‍ സഭയിലാവും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍.

സെഞ്ചുറി കടന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അതിശക്തമായ ഭരണപക്ഷമാണ് നിലവിലുള്ളത്. 35 ലേക്കു ചുരുങ്ങിയ ഇടതു എംഎല്‍എമാരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കും. പിണറായിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആദ്യമായി മൂന്നു അംഗങ്ങളെന്ന ഖ്യാതിയുമായി ബിജെപി അംഗങ്ങളും സഭയിലെ്ത്തി .

The assembly session has begun: The oath-taking of MLAs has begun.

Share Email
Top