വൈറലായി മുഖ്യന്റെ മുഖഭാവവും മറുപടിയും: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിഡിയുടെ മുഖഭാവം

വൈറലായി മുഖ്യന്റെ മുഖഭാവവും മറുപടിയും: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിഡിയുടെ മുഖഭാവം

തിരുവനന്തപുരം: വാര്‍ത്തസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി സതീശന്‍ നല്‍കിയ മറുപടിയും മുഖഭാവവും വൈറല്‍. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വാഹന മോഡിഫിക്കേഷന്‍ നിയമവിധേയ മാക്കുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വൈറലായത്. ചിരിയോടെ മുഖ്യമന്ത്രിയുടെ മുഖഭാവവും സാമൂഹിക മാധ്യമത്തില്‍ യുവത ഏറ്റെടുത്തു. മിനിറ്റുകളും വകുപ്പുകളും വര്‍ഷങ്ങളും തമ്മിലെ ചോദ്യങ്ങള്‍ക്കിടയ്ക്കാണ് വാഹന മോഡിഫിക്കേഷന്‍ നിയമവിധേയമാക്കുമോയെന്ന ചോദ്യം വന്നത്. ഇതിന് അനുയോജ്യമായി വി.ഡി.സതീശന്‍ നല്‍കിയ മറുപടിയായിരുന്നു വൈറലായത്. റീലുകളില്‍ നിരവധി പേര്‍ ഈ വീഡിയോ റീ ക്രിയേറ്റ് ചെയ്തു.

മറുപടികള്‍ വൈറലായതോടെ മുഖ്യമന്ത്രി വീണ്ടും പ്രതികരിച്ചു. ചോദ്യം ചോദിച്ച വ്യക്തിയോട് വാത്സല്യപൂര്‍വം കൊടുത്ത മറുപടിയായിരുന്നു അതെന്നാണ് മുഖ്യമന്ത്രി യുടെ പ്രതികരണം. ‘ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. ഒരു വാത്സല്യം കൊണ്ട് കാണിച്ചതാണത്. അവന്റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോള്‍ ഒരു വാത്സല്യം തോന്നി. പേടിക്കേണ്ടടാ, ശരിയാക്കാമെന്നുള്ള മട്ടില്‍ കാണിച്ചതാണ്. ചെറുപ്പക്കാര്‍ക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ. പിന്നെ ഞാന്‍ പറഞ്ഞു, ഒരു വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കിയെടുക്കാമെന്ന്. നമ്മള്‍ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ചതാണ്. ഇന്നലെ രാത്രി മോളാണ് എന്നെ വീഡിയോ കൊണ്ട് കാണിച്ചുതന്നത്,’ വി.ഡി.സതീശന്‍ പറഞ്ഞു.

ചിരിക്കാനറിയുന്ന മുഖ്യമന്ത്രി, പൂക്കി മുഖ്യമന്ത്രി, മറ്റെവിടെയുണ്ട് ഇങ്ങനൊരു മുഖ്യമന്ത്രി, ആ ചിരിയില്‍ ഒരുപാട് പോസിറ്റീവ് ഉണ്ട്, ഫാന്‍ ആക്കിക്കളഞ്ഞു… ഇങ്ങനെ തുടരുന്നു സാമൂഹ്യ മാധ്യമത്തിലെ കമന്റ്‌സ്.

The Chief’s facial expression and response went viral: The facial expression of the video that went viral on social media

Share Email
Top