pulimoottil

ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍: ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ചയോടെ മുഖ്യമന്ത്രി തീരുമാനം

ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍: ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ചയോടെ മുഖ്യമന്ത്രി തീരുമാനം

തിരുവനന്തപുരം:  ഇനിവരുന്ന അടുത്ത മണിക്കൂറുകള്‍ നിര്‍ണായകം. സംസ്ഥാ നത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാനുള്ള നീണ്ട ഒന്‍പതു നാളത്തെ കാത്തിരിപ്പിന് ഇന്നു വിരാമമാകുമെന്നാണ് പുറത്തുവ രുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്നു വൈകുന്നേരം 5.30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും.

ഇതിനു പിന്നാലെ ഔദ്യോഗീകപ്രഖ്യാപനം ഉണ്ടാവവെന്നാണ് റിപ്പോര്‍ട്ടുകള്‍. . വി.ഡി സതീശന്‍, രമേശ് ചെന്നിത്തല , കെ.സി വേണുഗോപാല്‍ എന്നീ മൂന്നുപേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഹൈക്കമാ ന്‍ഡിനു മുന്നിലുള്ളത്. ഇതില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കൂടുതലും വേണുഗോ പാലിനെ പിന്തുണയ്ക്കുന്നവര്‍ ആണെ ന്ന പ്രചാരണം വ്യാപകമാണ്. എന്നാല്‍ ഘട കകക്ഷികള്‍ ഉള്‍പ്പെടെ വി.ഡി സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇന്ന് 5.30 നുള്ള നിര്‍ണായക കൂടിക്കാഴ്ച്ച. ഇനിയും പ്രഖ്യാപനം വൈകിയാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാവും നീങ്ങുക

The next few hours are crucial: CM's decision after Kharge-Rahul meeting

Share Email
Top