കാലിഫോര്‍ണിയ: ഓക്ലാന്‍ഡില്‍ പാഞ്ഞുവന്ന കാറിടിച്ച് കാല്‍നടയാക്ക്രാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഓക് ലാന്‍ഡില്‍ ശനിയാഴ്ച്ചയാണ് സംഭവം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റു ചിലര്‍ക്കും പരിക്കേറ്റു.
ശനിയാഴ്ച്ച രാത്രി 11:15ഓടെ ഇന്റര്‍നാഷണല്‍ ബുലെവാര്‍ഡും 85-ാം അവന്യൂവും കൂടിച്ചേരുന്ന ഭാഗത്തിന് സമീപമാണ് നിയന്ത്രണം വിട്ട കാര്‍ മറ്റു വാഹനങ്ങളയേും കാല്‍നടയാത്രക്കാരയേും ഇടിച്ചതെന്നു ഓക്ലാന്‍ഡ് ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. കാല്‍നടയാത്രക്കാര്‍ അപകടസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.
പരിക്കേറ്റവരില്‍ മൂന്ന് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയവര്‍ അപകടനില തരണം ചെയ്തു.വാഹനത്തിന്റെ ഡ്രൈവറെയും കൂടുതല്‍ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ഓക്ലാന്‍ഡ് പോലീസിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
നിയന്ത്രണം വിട്ട് വാഹനം 85-ാം അവന്യൂവിലൂടെ വടക്കോട്ട് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ബുലെവാര്‍ഡിലേക്ക് പടിഞ്ഞാറോട്ട് തിരിയുന്നതിനിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തെയും സമീപത്തുണ്ടായിരുന്ന നിരവധി ആളുകളെയും ഇടിക്കുകയായിരുന്നുവെന്നും പോലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാഹനം ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരാളായിരുന്നുവെന്നു പോലീസ് അറിയിച്ചു. ഡ്രൈവര്‍ മദ്യമോ മയക്കുമരുന്നുകളോ പങ്കുവഹിച്ചോയെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Three pedestrians killed after car hits pedestrian in Oakland















