ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങള്‍ക്ക് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ആവേശകരമായ തുടക്കം

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങള്‍ക്ക് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ആവേശകരമായ തുടക്കം

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: അമേരിക്കയിലെ പ്രവാസിമലയാളി സമൂഹത്തിന്റെ സജീവ സാംസ്‌കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ 2026-ലെ ഓണാഘോ ഷപരിപാടികള്‍ക്ക് ഔദ്യോഗികമായികൊടിയേറി.വിപുലമായപങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്‌കാരിക അന്തരീക്ഷത്തോടെയുംനടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ്‌സമൂഹഐക്യത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി.

അമേരിക്കന്‍ ദേശീയഗാനവും ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ സ്വാഗതപ്രസംഗം നടത്തി. പ്രവാസി മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്‌കാരിക വേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങള്‍ മാറിയിരിക്കു ന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്(എംസി) യോഗനടപടി കള്‍നിയന്ത്രിച്ചു.പെന്‍സില്‍വാനിയ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഹോണറബിള്‍ ഷോണ്‍ഡൗഗര്‍ട്ടി ഭദ്രദീപം കൊളുത്തിപരിപാടികള്‍ ഔദ്യോഗിക കമായി ഉല്‍ഘാ ടനംചെയ്തു. സമൂഹഐക്യവും സാംസ്‌കാരിക പൈതൃക സംരക്ഷണ വുംഇത്തരം ആഘോഷങ്ങളുടെമുഖ്യലക്ഷ്യമാണെന്ന് അദ്ദേഹംമുഖ്യപ്രഭാഷണത്തില്‍ അഭിപ്രാ യപ്പെട്ടു. പരിപാടിയുടെസ്‌പോണ്‍സര്‍ആയിരുന്നഹോണസ്റ്റ് റിയല്‍എസ്റ്റേറ്റി ന്റെ ബോബി മാത്യുആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

ഓണാഘോഷ ചെയര്‍മാന്‍ ബിനു മാത്യു,എക്‌സിക്യൂട്ടീവ്‌വൈസ് ചെയര്‍മാന്‍മാരായ വിന്‌സെന്റ് ഇമ്മാനുവല്‍, ശ്രീമാന്‍ സുധ കര്‍ത്ത, കേരളാ ഡേ ചെയര്‍മാന്‍ തോമസ് പോള്‍, എന്നിവര്‍ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാംകോര്‍ഡിനേറ്റര്‍ റോണിവര്‍ഗീസ് പരിപാടികളുടെ വിശദാംശങ്ങള്‍അവതരിപ്പിച്ചു.സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളായ പമ്പ പ്രസിഡന്റ്അലക്‌സ് തോമസ്,കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് .ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ്ഓഫ് തിരുവല്ലയുടെ പ്രതിനിധിയായിഫിലിപ്പോസ് ചെറിയാന്‍,സിമിയോയുടെ പ്രതിനിധിയായി അഭിലാഷ്‌ജോണ്‍ എന്നിവര്‍ ആശംസകള്‍അര്‍പ്പിച്ചു.

പരിപാടിയില്‍ സുമോദ് ടി. നെല്ലിക്കാല, ജേസണ്‍ വര്‍ഗീസ്, . രാജു പി. ജോണ്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ചടങ്ങിന് സംഗീതാഭരണമായി. ട്രഷറര്‍ ര്രാജന്‍ സാമുവല്‍ നന്ദിപ്രസംഗം നടത്തി.ഈ വര്‍ഷത്തെ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ഓഗസ്റ്റ് 22-ന് ക്യാന്‍സ്റ്റാറ്റര്‍ വോള്‍ക്സ്ഫെറിന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറും. മെഗാ പൂക്കളം, മെഗാ തിരുവാതിര, നൃത്ത-സംഗീത പരിപാടികള്‍, മെഗാഷോകള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേക അവതരണങ്ങള്‍, ഓണസദ്യ എന്നിവ എന്നെത്തെയുംപോലെ ഇത്തവണയുംആഘോഷങ്ങളുടെ പ്രധാനആകര്‍ഷണങ്ങളായിരിക്കും.

കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവുംസംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, പ്രവാസി മലയാളികള്‍ക്ക് ഒരുമിച്ചുസമയം ചെലവഴിക്കാനും സൗഹൃദബന്ധങ്ങള്‍ശക്തിപ്പെടുത്താനും ഈ ആഘോഷംമികച്ച അവസരമാകുമെന്ന് സംഘാടകര്‍
അറിയിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ . രാജന്‍ സാമുവല്‍, സെക്രട്ടറി സുരേഷ് നായര്‍, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ് ,എക്‌സിക്യൂട്ടീവ്‌വൈസ് ചെയര്‍മാന്‍മാരായ വിന്‌സെന്റ് ഇമ്മാനുവല്‍, ജോര്‍ജ്ഓലിക്കല്‍, അലക്‌സ് തോമസ്,സുധകര്‍ത്ത, ആശഓഗസ്റ്റിന്‍, ഫിലിപ്പോസ് ചെറിയാന്‍, അഭിലാഷ്‌ജോണ്‍ എന്നിവര്‍ പരിപാടികളുടെ
ഏകോപനം നിര്‍വഹിക്കുന്നു.

ഓണാഘോഷ ചെയര്‍മാനായി. ബിനുമാത്യു, കേരള ഡേചെയര്‍മാനായി തോമസ്
പോള്‍, പ്രോഗ്രാം കോര്‍ഡിനേറ്ററായിറോണി വര്‍ഗീസ്എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പി.ആര്‍.ഒ ആയിസുമോദ് ടി.നെല്ലിക്കാല, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ജോര്‍ജ് നാടവയല്‍, ഐ.ടി. കോര്‍ഡിനേറ്ററായി സാജന്‍ വര്‍ഗീസ്, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിഅനൂപ് അനു,മീഡിയ കോര്‍ഡിനേറ്ററായി അരുണ്‍ കോവാട്ട്, കോഓര്‍ഡിനേറ്റര്‍ടി . ജെ.തോംസണ്‍,അനീഷ്‌ജോയ്, സിജുജോണ്‍, ദിലീപ്‌ജോര്‍ജ്, ജോബിജോര്‍ജ്കുട്ടി,ജെയ്‌സണ്‍വറുഗീസ്,ജോണ്‍പണിക്കര്‍എന്നിവര്‍ വിവിധമേഖലകളില്‍ സജീവ നേതൃത്വം
നല്‍കുന്നു.

സാംസ്‌കാരിക വൈവിധ്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷങ്ങള്‍, പ്രവാസി മലയാളികളുടെ ഹൃദയങ്ങളില്‍ കേരളത്തിന്റെ ആത്മാവിനെ വീണ്ടും ഉണര്‍ത്തുന്ന മഹോത്സവമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tristate Kerala Forum’s 2026 Onam celebrations get off to an exciting start, spreading the message of cultural heritage

Share Email
LATEST excelnclexrn
Top