ഇറാന്‍, ഇറാക്ക്, ലബനോന്‍ എന്നിവിടങ്ങളിലേക്ക് യാത്രവിലക്കുമായി യുഎഇ

ഇറാന്‍, ഇറാക്ക്, ലബനോന്‍ എന്നിവിടങ്ങളിലേക്ക് യാത്രവിലക്കുമായി യുഎഇ

അബുദാബി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നപശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഇറാന്‍, ലബനന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നാണ് യുഎഇ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഈ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാര്‍ ഉടന്‍ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇറാന്‍, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാര്‍ +971 800 44444 എന്ന നമ്പറില്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നാവിക ഉപരോധത്തിന്റെ ശക്തി അത്ഭുതകരമാണെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ഇറാനെ ആക്രമിക്കാന്‍ ആലോചിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

UAE bans travel to Iran, Iraq, Lebanon
Share Email
Top