പ്രധാനമന്ത്രി മോദി യുഎഇയിൽ, യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ പരമോന്നത ആദരവോടെ വരവേറ്റ് പ്രസിഡന്റ് നഹ്യാൻ

പ്രധാനമന്ത്രി മോദി യുഎഇയിൽ, യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ പരമോന്നത ആദരവോടെ വരവേറ്റ് പ്രസിഡന്റ് നഹ്യാൻ

അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. വിദേശ രാഷ്ട്രത്തലവന് നൽകുന്ന പരമോന്നത ആദരവോടെയാണ് യുഎഇ ഇന്ത്യയെ വരവേറ്റത്.

അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരു നേതാക്കളും തമ്മിൽ പശ്ചിമേഷ്യൻ സംഘർഷം, ഊർജ്ജ പ്രതിസന്ധി, മേഖലയിലെ സുരക്ഷ എന്നിവയെക്കുറിച്ച് നിർണ്ണായക ചർച്ചകൾ നടത്തി. സംഘർഷ സാഹചര്യത്തിൽ യുഎഇക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അബുദാബിയിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നെതർലാൻഡിലേക്ക് തിരിച്ചു. നോർവേ, ഡെന്മാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളാണ് പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലുള്ളത്. ആഗോള ഊർജ്ജ വിതരണവും പ്രാദേശിക സ്ഥിരതയും ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങളുടെ തുടക്കമായാണ് മോദിയുടെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

Share Email
Top