കേരളത്തിൽ യുഡിഎഫിന്റെ സുനാമി

കേരളത്തിൽ യുഡിഎഫിന്റെ സുനാമി

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ സുനാമി. 100 സീറ്റിലധികം  യുഡിഎഫ് ലിഡ് ചെയ്യുന്നു. ഇടയ്ക്കൊന്ന് പിന്നിൽ പോയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി തിരികെ വന്നു.

കേരളം ആര് ഭരിക്കും എന്ന് നിർണായക ചോദ്യത്തിന് ഇതോടെ തീരുമാനമായി. 99 സീറ്റുമായി അധികാരത്തിൽ വന്ന എൽഡി എഫിനെ 2026 ലെ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് 100 സീറ്റൽ ലീഡുമായി അധികാരത്തിലേക്ക് എത്തുന്ന സൂചനയാണിത് 

99 സീറ്റ് നേടിയ ഇടതുപക്ഷ സർക്കാർ അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ കഴിയുമ്പോൾ ഏതാണ്ട് 39 ലേക്ക് ഒതുങ്ങുന്നു. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഇക്കഴിഞ്ഞത്. സിപിഎം – സിപിഐ കോട്ടകൾ അടക്കം തച്ചുടച്ചു കൊണ്ടാണ് യുഡിഎഫിന്റെ തരംഗം ആഞ്ഞു വീശിയത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് പരാജയ ത്തിൽ മുങ്ങിത്താണ് യുഡിഎഫിനെ നയിക്കാൻ മുന്നോട്ടുവന്ന വിഡി സതീശന് ഇത്  അഭിമാന പോരാട്ടവും അഭിമാനം നേട്ടവുമാണ് എന്ന് പറയാം.

യുഡിഎഫിന്റെ ഘടകകക്ഷികളും വിജയത്തി ലേക്ക് നീങ്ങുകയാണ്. എന്നാൽ സിപിഎമ്മിന്റെ ഘടകകക്ഷികളായ കേരള കോൺഗ്രസ് (എം ) തികച്ചും പൂർണ പരാജയത്തിലേക്ക് പതിച്ചു പോയ തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്. 

യുഡിഎഫ് ഈ നേട്ടം കൈവരിക്കുമ്പോൾ ഇടതുപക്ഷ സർക്കാരിൻ്റെ കപ്പിത്താനും മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയൻ നാലാം റൗണ്ടിലും പിന്നിൽ പോയെന്നത് ഖേദകരം തന്നെ.

കഴിഞ്ഞ 10 വർഷങ്ങൾക്ക് ശേഷം തിരികെ വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോൾ നല്ലൊരു കപ്പിത്താൻ ആയി വി.ഡി മാറി.

UDF’s tsunami in Kerala

Share Email
Top