വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിനു ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം ഇന്ന് . രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേര്‍ക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിക്കും. രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്നു സ്വീകരിക്കും.

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്‍ഷന്‍ വര്‍ധന, ഇന്ദിര ഗ്യാരന്റികള്‍ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസം?ഗത്തില്‍ ഉണ്ടായേക്കും.

VD Satheesan government’s first policy announcement today

Share Email
LATEST excelnclexrn
Top