പൊന്നനാണ് താരം! വിഷു ബമ്പർ വിജയിയെ കണ്ടെത്തി, 12 കോടി അടിച്ചത് ലോട്ടറി കച്ചവടം നടത്തുന്നയാൾക്ക്

പൊന്നനാണ് താരം! വിഷു ബമ്പർ വിജയിയെ കണ്ടെത്തി, 12 കോടി അടിച്ചത് ലോട്ടറി കച്ചവടം നടത്തുന്നയാൾക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ (BR-109) നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തി. കൊല്ലം ശൂരനാട് ആനയടി സ്വദേശി പൊന്നനാണ് വിഷു ബംപർ ടിക്കറ്റടിച്ചത്. ലോട്ടറി കച്ചവടം നടത്തി കഴിയുന്ന കുടുംബമാണ് പൊന്നന്റേത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്നും അനിൽ ഡി എന്ന ഏജന്റ് വിറ്റ
VB 135452 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. 12 കോടി രൂപയാണ് പൊന്നന് ലഭിക്കുക.

രണ്ടാം സമ്മാനം ആറ് ടിക്കറ്റുകൾക്കാണ്.
ഒരു കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനം താഴെ പറയുന്ന നമ്പറുകൾക്കാണ്:
VA 616453
VB 372020
VC 348224
VD 252972
VE 649598
VG 367998

ഇത്തവണ വിഷു ബമ്പറിന് വിപണിയിൽ വൻ ജനപങ്കാളിത്തവും റെക്കോർഡ് വിൽപ്പനയുമാണ് ഉണ്ടായത്. ഭാഗ്യക്കുറി ഡയറക്ടറേറ്റ് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്.

Share Email
LATEST excelnclexrn
Top