വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 12 കോടി കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്; റെക്കോർഡ് വിൽപ്പനയുമായി ലോട്ടറി വകുപ്പ്

വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; 12 കോടി കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്; റെക്കോർഡ് വിൽപ്പനയുമായി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ (BR-109) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഏവരും ആകാംഷയോടെ കാത്തിരുന്ന 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്നും അനിൽ ഡി എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.
രണ്ടാം സമ്മാനം ആറ് ടിക്കറ്റുകൾക്ക്
ഒരു കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനം താഴെ പറയുന്ന നമ്പറുകൾക്കാണ്:

  • VA 616453
  • VB 372020
  • VC 348224
  • VD 252972
  • VE 649598
  • VG 367998

ഇത്തവണ വിഷു ബമ്പറിന് വിപണിയിൽ വൻ ജനപങ്കാളിത്തവും റെക്കോർഡ് വിൽപ്പനയുമാണ് ഉണ്ടായത്. ഭാഗ്യക്കുറി ഡയറക്ടറേറ്റ് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ജില്ലകൾ തിരിച്ചുളള കണക്കുകൾ പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്.

Share Email
LATEST excelnclexrn
Top