പശ്ചിമേഷ്യൻ സംഘർഷം : ഇന്ധന ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം : ഇന്ധന ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യ ത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്ക ണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോളും ഡീസലും വിവേകപൂര്‍വം ഉപയോഗിക്കണമെന്നു പറഞ്ഞ മോദി ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.

നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, തുടങ്ങിയവ പരമാവധി പ്രോത്സാഹിപ്പിക്കണം.

ജന ങ്ങള്‍ മെട്രോ ട്രെയിനുകള്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗി ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ വിദേശ യാത്രകള്‍ മാറ്റിവയ്ക്കമണമെന്നും മോദി പറഞ്ഞു..

West Asian conflict: PM Modi urges people to reduce fuel consumption

Share Email
Top