ഫീനിക്സ്: യുഎസിലെ ഫീനിക്‌സില്‍ യുവതി രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത സ്ത്രീ ആത്മഹത്യയ്ക്ക് തൊട്ടു മുമ്പായി ഭര്‍ത്താവിനേയും അയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും ബാറിലെത്തി വെടിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതെന്നു പോലീസ് അറിയിച്ചു.
ആന്‍ഡ്രിയ ക്ലാരിസ് ഡേവിസ് എന്ന സ്ത്രീയാണ് വെടിവെച്ചത്. മരിച്ച കുട്ടികള്‍ 10 വയസ്സുള്ള ഒരു ആണ്‍കുട്ടിയും 18 മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമാണെന്ന് ഫീനിക്സ് പോലീസ് വകുപ്പ് അറിയിച്ചു.ഇവര്‍ ആദ്യം കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കൈത്തോക്കും പോലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ 12 ന് ശേഷം ബാറില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അവിടെ 36 വയസ്സുള്ള ഒരു സ്ത്രീയുടെ തലയുടെ പിന്നില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതായി ഗ്ലെന്‍ഡെയില്‍ പോലീസ് വ്യക്തമാക്കി. തന്റെ ഭാര്യ ബാറിലെത്തി തനിക്കെതിരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്നായിരുന്നുവെന്നു ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് പോലീസിനു മൊഴി നല്കി. തുര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ യുവതി കുട്ടിളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
Woman kills two children, then commits suicide in Phoenix















