കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസിൽ ഇ ഡി റെയ്ഡിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണ റായി വിജയന്റെ മകൾ വീണ വിജയന്റെ ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. അന്വേഷണം തുടരുമെന്നും ഇഡി വ്യ ക്തമാക്കി.
എക്സാലോജിക് സൊല്യൂഷന്‍സും സിഎംആ ര്എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടു കേസുമായി ബന്ധപ്പെട്ട് ഇന്നലെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്.
ഇതില്‍ കണ്ണൂരിലെ വീട്ടില്‍നിന്നും കോഴിക്കോട്ടെ വീട്ടില്‍ നിന്നും ഒന്നും കിട്ടിയില്ലെന്ന് ഇഡി എഴുതിനല്‍കിയിരുന്നു. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഇ.ഡി വ്യക്തമാക്കി.
Vijayan’s bank account frozen after ED raid















