pulimoottil

വി.ഡി സതീശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു

വി.ഡി സതീശന്‍ പിണറായി വിജയനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ തിരുവനന്തപുരം ബേക്കറിയിലുള്ള വസതിയിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇന്നു രാവിലെ വി.ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാര്‍ത്തികേയന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കണ്ടു ഇന്ന് ചര്‍ച്ചകള്‍ നടത്തുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇന്നതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി. വി.എം സുധീരന്‍ ഉള്‍പ്പെടെയു ള്ളവരെയും സന്ദര്‍ശിച്ചിരുന്നു.

V.D. Satheesan visited Pinarayi Vijayan

Share Email
LATEST excelnclexrn
More Articles
Top